ആഷും അഭിയും ഇന്ത്യയിലെ ജനപ്രിയ ദമ്പതികള്‍

മുംബൈ| WEBDUNIA|
IFM
ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായിയെയും അഭിഷേക് ബച്ചനെയും ഇന്ത്യയിലെ ഏറ്റവും ജനപ്രിയതയുള്ള സെലിബ്രിറ്റി ദമ്പതികളായി ഒരു സര്‍വെയില്‍ തെരഞ്ഞെടുത്തു. അമിതാഭ് ബച്ചന്‍-ജയാ ബച്ചന്‍ ദമ്പതികളെ മൂന്നാം സ്ഥാനത്ത് ഒതുക്കിയാണ് ആഷ്-അഭി ദമ്പതികള്‍ സര്‍വെയില്‍ മുന്നിലെത്തിയത്.

പ്രമുഖ വൈവാഹിക സൈറ്റായ ശാദി ഡോട്ട് കോമാണ് സര്‍വെ നടത്തിയത്. “ഹാപ്പിലി മാരീഡ്” എന്ന പേരില്‍ വാലന്റൈന്‍ ദിനത്തോട് അനുബന്ധിച്ചാണ് സര്‍വെ നടത്തിയത്. മൊത്തം വോട്ടിന്റെ 32 ശതമാനം സ്വന്തമാക്കിയാണ് ആഷ്‌-അഭി ദമ്പതികള്‍ മുന്നേറ്റം നടത്തിയത്.

ബോളിവുഡിലെ വിഖ്യാത കുടുംബത്തിലെ ഇളമുറക്കാരനും മരുമകളും ഒന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ കിംഗ് ഖാനും ഭാര്യ ഗൌരി ഖാനുമാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. ഇവര്‍ക്ക് 29 ശതമാനം വോട്ട് ലഭിച്ചു.

അമിതാഭ്-ജയ ബച്ചന്‍ ദമ്പതികള്‍ 20 ശതമാനം വോട്ട് നേടി പുതുതലമുറകള്‍ക്കൊപ്പം സ്ഥാനം നേടി. എന്നാല്‍, അമീര്‍ ഖാന്‍-കിരണ്‍ റാവു ദമ്പതികള്‍ക്ക് നാലാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. ഇവര്‍ക്ക് ഒമ്പത് ശതമാനം വോട്ട് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :