ആന്ധ്രയില്‍ നിര്‍ണ്ണായക വോട്ടെടുപ്പ് പുരോഗമിക്കുന്നു

ഹൈദരാബാദ്| WEBDUNIA|
PRO
PRO
ആന്ധ്രാ പ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഒരു ലോക്സഭാ സീറ്റിലേക്കും 18 അസംബ്ലി സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്.

വൈ എസ് ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഢിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാരിനെതിരെ വോട്ട് ചെയ്ത 16 കോണ്‍ഗ്രസ് എം എല്‍ എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

നടന്‍ ചിരഞ്ജീവി രാജ്യസഭയിലേക്ക് പോയപ്പോള്‍ ഒഴിവുവന്ന സീറ്റിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.

കനത്ത സുരക്ഷാ‍സംവിധാനങ്ങളോടെയാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സി ബി ഐ അറസ്റ്റ് ചെയ്ത ജഗന്‍ ഇപ്പോള്‍ ജയിലില്‍ ആണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :