ആദ്യത്തെ കണ്മണി അമ്മയെപ്പോലെ: അഭിഷേക്

മുംബൈ| WEBDUNIA|
IFM
തനിക്കും ആഷിനും പിറക്കാനിരിക്കുന്ന കുഞ്ഞിനെ കുറിച്ച് അഭിഷേക് ബച്ചന് ആഗ്രഹങ്ങള്‍ പലതാണ്. തങ്ങളുടെ ആദ്യത്തെ കുഞ്ഞ് പെണ്ണായിരിക്കണമെന്നാണ് അഭിഷേക് ആഗ്രഹിക്കുന്നത്. പിറക്കുന്നത് ‘അവള്‍’ ആയാലും ‘അവന്‍’ ആയാലും എന്തു പേരിടമെന്ന് ആലോചിച്ചു തുടങ്ങിയിട്ടില്ല. പേര് ‘എ’ എന്ന അക്ഷരത്തില്‍ ആരംഭിക്കണമോ എന്നതും ചിന്തിക്കേണ്ടിയിരിക്കുന്നു എന്ന് അഭിഷേക് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ആഷും താനും ഇരട്ടക്കുട്ടികളെയാണ് പ്രതീക്ഷിക്കുന്നത് എന്ന റിപ്പോര്‍ട്ടുകള്‍ അഭി ചിരിച്ചു തള്ളിയെങ്കിലും രണ്ട് കുട്ടികള്‍ വേണമെന്ന ആഗ്രഹം മറച്ചുവച്ചില്ല.

അഭിയുടെ ആഗ്രഹത്തിനൊപ്പമാണ് ഓണ്‍‌ലൈന്‍ ഫോറങ്ങളിലും ചര്‍ച്ച പൊടിപൊടിക്കുന്നത്. അമിതാഭിനും ജയയ്ക്കും ആദ്യം പിറന്നത് പെണ്‍കുട്ടി (ശ്വേത) ആയതിനാല്‍ ജൂനിയര്‍ ബച്ചനും അങ്ങനെ മതിയെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

താന്‍ ഇപ്പോഴും ആഷ് ഗര്‍ഭവതിയായതിന്റെ സന്തോഷത്തില്‍ മതിമറന്നിരിക്കുകയാണ് എന്നാണ് അഭി പറയുന്നത്. അതേസമയം, കുട്ടിയെ കൈകളില്‍ ഏറ്റുവാങ്ങുമ്പോള്‍ മാത്രമേ മാതാപിതാക്കളുടെ സന്തോഷത്തിനു പൂര്‍ണത കൈവരൂ എന്നും അഭിഷേക് ബച്ചന്‍ അഭിപ്രായപ്പെടുന്നു.

ജയാബച്ചന്‍ അഭിഷേകിന്റെ മൂത്ത സഹോദരി ശ്വേതയെ ഗര്‍ഭം ധരിച്ചപ്പോള്‍ അക്കാര്യം അമിതാഭ് ബച്ചന്‍ തന്റെ പിതാവ് ഹരിവംശറായി ബച്ചനെ അറിയിക്കുകയായിരുന്നു. ഹരിവംശറായ് ബച്ചനാണ് ഇക്കാര്യം സുഹൃത്തുക്കളെയും മറ്റ് കുടുംബാംഗങ്ങളെയും അറിയിച്ചത്. ഇതേ രീതി തന്നെയാണ് ആഷ് ഗര്‍ഭിണിയായപ്പോള്‍ പിന്തുടര്‍ന്നത് എന്നും അഭിഷേക് വ്യക്തമാക്കുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ട്വിറ്ററിലൂടെയാണ് ആഷ് ഗര്‍ഭിണിയാണെന്ന വാര്‍ത്ത അമിതാഭ് ബച്ചന്‍ ആരാധകരെ അറിയിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :