ആണവ കരാര്‍ വിഷയത്തില്‍ സിപിഎം ഒരു വിട്ട് വീഴ്ചക്കും തയ്യാറല്ലെന്ന് സിപിഎം നേതാവ് ജ്യോതി ബസു പറഞ്ഞു. കൊല്‍ക്കത്തയില്‍ നടന്നുക്കൊണ്ടിരിക്കുന്ന സിപിഎം പോളിറ്റ് ബ്യൂറോയുടെ ആദ്യ സെഷന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞങ്ങള്‍ക്ക് വിട്ടുവീഴ്ച ചെയ്യാനാവില്ല. കോണ്‍ഗ്രസ്സ് നടപടി അറിഞ്ഞ ശേഷം ഞങ്ങള്‍ തീരുമാനമെടുക്കും‘- ബസു പറഞ്ഞു. യുപിഎ-ഇടത് സമിതിയുടെ അടുത്ത മാസം നടക്കാനിരിക്കുന്ന യോഗത്തിലും ഇതേ നയമായിരിക്കും വ്യക്തമാക്കുക. ഇത് സമിതി കണ്‍വീനര്‍ പ്രണാബ് മുഖര്‍ജിയുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട് എന്നും ബസു പറഞ്ഞു.
പാര്‍ട്ടിയുടെ പശ്ചിമബംഗാള്‍ നേതാക്കളായ ബസുവും ബുദ്ധദേവ് ഭട്ടാചാര്യയും ആണവകരാറിന് അനുകൂല പ്രസ്താവനകള്‍ നടത്തിയിരുന്നു. ഇവര്‍ പാര്‍ട്ടി യോഗത്തില്‍ ഇടതുപക്ഷത്തിന്‍റെ കരാര്‍ വിരുദ്ധ നിലപാടിനെ വിമര്‍ശിക്കുമെന്നും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.
കൊല്‍ക്കത്ത|
WEBDUNIA|
ആണവ കരാറിനെ കുറിച്ചുള്ള സിപിഎമ്മിന്‍റെ അന്തിമ നിലപാട് അടുത്ത് തന്നെ കോണ്‍ഗ്രസിനെ അറിയിക്കും. മൂന്ന് ദിവസത്തെ സിപിഎം പോളീറ്റ് ബ്യൂറൊ ശനിയാഴ്ച അവസാനിക്കും.