ആം ആദ്മിയില്‍ കലാപക്കൊടിയുയര്‍ത്തിയ എംഎല്‍എയായ ബിന്നിയെ പുറത്താക്കി
ന്യൂഡല്‍ഹി|
WEBDUNIA|
Last Modified തിങ്കള്‍, 27 ജനുവരി 2014 (09:06 IST)
PTI
ആം ആദ്മി പാര്‍ട്ടിയില്‍ കലാപക്കൊടിയുയര്‍ത്തിയ എംഎല്‍എ വിനോദ് കുമാര്‍ ബിന്നിയെ പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് പുറത്താക്കിയത്.
അരവിന്ദ് കെജരിവാളിനെതിരെ വിമര്‍ശനമുന്നയിച്ച് വിമത നേതാവ് വിനോദ് കുമാര്‍ മാധ്യമശ്രദ്ധപിടിച്ച്പറ്റിയിരുന്നു. പാര്‍ട്ടിക്കെതിരെ തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകള്‍ നടത്തുന്നതിനാലാണ് ബിന്നിയെ പുറത്താക്കുന്നതെന്ന് എഎപി അറിയിച്ചു.
ലക്ഷ്മിനഗറില്‍ നിന്നുള്ള എംഎല്‍എ.യാണ് ബിന്നി. കോണ്‍ഗ്രസ് വിട്ട് ആം ആദ്മിയില്‍ മത്സരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിയാക്കാത്തതില്‍ പ്രതിഷേധിച്ച് അദ്ദേഹം ആം ആദ്മി പാര്‍ട്ടി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ബിന്നി തനിക്കു സീറ്റു നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ എംഎല്‍എ മാര്‍ക്ക് സീറ്റു നല്‍കേണ്ടതില്ലെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം.
അടച്ചിട്ടമുറിയില്‍ നാലഞ്ചു പേര്‍ ചേര്‍ന്നാണ് ആം ആദ്മി പാര്‍ട്ടിയില്‍ തീരുമാനമെടുക്കുന്നതെന്നും കെജ്‌രിവാള്‍ ഏകാധിപതിയാണെന്നുമൊക്കെ ബിന്നി പരസ്യമായി വിമര്‍ശിച്ചിരുന്നു.