ആം ആദ്മി സര്‍ക്കാരിനുള്ള പിന്തുണ ധൃതി പിടിച്ച് പിന്‍വലിക്കില്ലെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിനുള്ള പിന്തുണ ധൃതി പിടിച്ച് പിന്‍വലിക്കില്ലെന്ന് എഐസിസി വക്താവ് മുകുള്‍ വാസ്‌നിക്. അതേസമയം അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആംആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയും നിരാശയും ഉണ്ടെന്ന് വാസ്‌നിക് പറഞ്ഞു.

പിന്തുണ പിന്‍വലിക്കുന്നതിന് മുന്പ് എല്ലാ വശങ്ങളും ആലോചിച്ച് ഒരു തീരുമാനത്തില്‍ എത്തേണ്ടതുണ്ട്. അതിനാല്‍ തന്നെ തിടുക്കത്തില്‍ ഒരു തീരുമാനം ഉണ്ടാകില്ല- വാസ്‌നിക് വിശദീകരിച്ചു.

ഡല്‍ഹിയിലെ സ്ഥിതിവിശേഷം കോണ്‍ഗ്രസ് സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. എ.എ.പിയുടെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിന് സമയപരിധിയൊന്നും നല്‍കിയിട്ടില്ല. പിന്തുണ പൊടുന്നനെ പിന്‍വലിച്ച് ഡല്‍ഹിയിലെ ജനങ്ങളെ വീണ്ടും തിരഞ്ഞെടുപ്പിലേക്ക് തള്ളി വിടാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :