ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വരട്ടെ, തനിനിറം ബോധ്യപ്പെടും: ശരത് പവാര്‍
മുംബൈ|
WEBDUNIA|
PTI
PTI
ആം ആദ്മി പാര്‍ട്ടിയെ വിമര്‍ശിച്ച് എന്‍സിപി നേതാവും കേന്ദ്രമന്ത്രിയുമായ ശരത് പവാര്‍. ജങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി വിജയിച്ചതെന്ന് അദ്ദേഹം തന്റെ ബ്ലോഗിലൂടെ അഭിപ്രായപ്പെട്ടു.
ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വരണം. എങ്കില്‍ മാത്രമേ എഎപിയുടെ പൊള്ളയായ വാഗ്ദാങ്ങള്‍ ജങ്ങള്‍ക്ക് ബോധ്യപ്പെടൂ. ഉള്ളിയുടെയും പച്ചക്കറികളുടെയും വിലയും വൈദ്യുതിനിരക്കും എഎപി എങ്ങനെ കുറയ്ക്കുമെന്ന് കാണണമെന്നും പവാര്‍ പറഞ്ഞു.
എഎപിയുടെ പൊള്ളത്തരം അവര്‍ ഭരണത്തിലേറുന്നതോടെ പൊളിഞ്ഞുവീഴും എന്ന് അദ്ദേഹം പറഞ്ഞു.