തിരുവനന്തപുരം|
AISWARYA|
Last Modified വ്യാഴം, 14 സെപ്‌റ്റംബര്‍ 2017 (15:04 IST)
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനവും വഴിപാട് സമര്‍പ്പണവും നടത്തിയതില്‍ സിപിഐഎമ്മില്‍ അതൃപ്തി. ഭൗതികവാദത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് യോജിച്ച നടപടിയല്ല ക്ഷേത്രദര്‍ശനമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ഗോവിന്ദന്‍ പറഞ്ഞു.
ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ രാവിലെ മുതല്‍ വൈകീട്ട് വരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉണ്ടായിരുന്നു. അന്ന് ക്ഷേത്രത്തില്‍ നടന്ന അന്ന് ക്ഷേത്രത്തില്‍ നടന്ന ശ്രീകൃഷ്ണ ജയന്തി പരിപാടികള്‍ക്ക് മന്ത്രിയായിരുന്നു നേതൃത്വം നല്‍കിയിരുന്നത്.
അഷ്ടമി രോഹിണിക്കെതിരെ നിലപാട് എടുക്കുന്ന പി ജയരാജനുള്ള മറുപടിയാണ് മന്ത്രിയുടെ ക്ഷേത്ര ദര്‍ശനമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ബി ഗോപാലകൃഷ്ണന്‍ പ്രതികരിച്ചിരുന്നു. വിശ്വാസത്തിന്റെ പേരിലുള്ള സിപിഐഎമ്മിന്റെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു.