രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ് അഴിമതിയെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. അഴിമതിക്കെതിരെയുള്ള നടപടികള്‍ വേഗത്തിലുള്ളതും മാതൃകാപരവും ആയിരിക്കണമെന്നാണ് പൊതുജനങ്ങള്‍ ആഗ്രഹിക്കുന്നത്. സര്‍ക്കാര്‍ ഈ വെല്ലുവിളിയെ നേരിടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ന്യൂഡല്‍ഹിയില്‍ സിവില്‍ സര്‍വീസസ് ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോക് പാല്‍ ബില്‍ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. അഴിമതിയെ നേരിടാന്‍ ഉദ്യോഗസ്ഥരും പങ്കാളികളാവണം. ഇതിനായുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാവണം എന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
വികസനത്തിനു തടസ്സം നില്‍ക്കുന്നത് അഴിമതിയാണ്. പാവപ്പെട്ടവരിലേക്ക് വികസനം കടന്നു ചെല്ലുന്നതിന് വിഘാതമാവുന്നതും അഴിമതിയാണ്. അതിനാല്‍, അഴിമതി തടയേണ്ടത് അത്യാവശ്യമാണ്. പെണ്‍ ഭ്രൂണഹത്യ വര്‍ദ്ധിക്കുന്നത് രാജ്യത്തിന് അപമാനകരമായ സംഗതിയാണെന്നും സിംഗ് പറഞ്ഞു.