അഴഗിരി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
ഡിഎംകെ പ്രസിഡന്റ് എം കരുണാനിധിയുടെ മൂത്തമകനും കേന്ദ്ര മന്ത്രിയുമായ എംകെ അഴഗിരി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി കൂടിക്കാഴ്ച നടത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ ഡിഎംകെ വിസമ്മതിച്ച സാഹചര്യത്തില്‍ കൂടിക്കാഴ്ചയെ ഏറെ പ്രാധാന്യത്തോടെയാണ് ഡിഎംകെ കേന്ദ്രങ്ങള്‍ കാണുന്നത്.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് അഴഗിരിയെ ഡിഎംകെയില്‍ നിന്ന് പുറത്താക്കിയിരുന്നു. തമിഴ്നാട്ടില്‍ നിന്ന് മത്സരിക്കുന്ന 39 പേരുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ അഴഗിരി ഉള്‍പ്പെട്ടിരുന്നുമില്ല. ഈ സാഹചര്യത്തില്‍ അഴഗിരിയുടെ പിന്തുണ ഉറപ്പാക്കാനായിരുന്നു കൂടിക്കാഴ്ചയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മധുരയിലെ തേവര്‍ സമുദായത്തിലും തെക്കന്‍ തമിഴ്നാട്ടിലും അഴഗിരിക്ക് വന്‍ സ്വാധീനമാണുള്ളത്. തെരഞ്ഞെടുപ്പിന് ശേഷം അഴഗിരി പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്പോള്‍ തന്നെ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ചര്‍ച്ചയായി കഴിഞ്ഞു. എന്നാല്‍ കൂടിക്കാഴ്ചയില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് അഴഗിരി പ്രതികരിച്ചത്. രാഷ്ട്രീയം സംസാരിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :