അളഗിരി രാജിക്കത്ത് നല്‍കിയിട്ടില്ല: കരുണാനിധി

ചെന്നൈ| WEBDUNIA| Last Modified ശനി, 8 ജനുവരി 2011 (08:49 IST)
PRO
കേന്ദ്ര മന്ത്രി എം കെ അളഗിരി രാജിക്കത്ത് നല്‍കിയെന്ന വാര്‍ത്ത ഡി‌എംകെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമാ‍യ എം കരുണാനിധി നിഷേധിച്ചു. ആദ്യമായാണ് അളഗിരിയുടെ രാജി വാര്‍ത്തയോട് കരുണാനിധി പ്രതികരിച്ചത്.

അളഗിരി രാജി വച്ചു എന്ന വാര്‍ത്ത മാധ്യമ സൃഷ്ടിയാണ്. അളഗിരി തനിക്ക് കത്ത് എഴുതിയിട്ടില്ല എന്നും കരുണാനിധി പറഞ്ഞു. 2ജി അഴിമതി കേസില്‍ പെട്ട രാജയെ കരുണാനിധി സംരക്ഷിക്കുന്നതും തന്റെ സഹോദരി കനിമൊഴിക്ക് സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രാമുഖ്യം നല്‍കുന്നതുമാണ് അഴഗിരിയെ രാജിക്ക് പ്രേരിപ്പിച്ചത് എന്നായിരുന്നു മാധ്യമ റിപ്പോര്‍ട്ടുകള്‍. രാജിക്കത്ത് കരുണാനിധിക്ക് കൈമാറി എന്നായിരുന്നു മിക്ക മാധ്യമങ്ങള്‍ക്കും ലഭിച്ച വിവരം.

അതേസമയം, രാജയ്ക്കെതിരെ സുബ്രമഹ്ണ്യന്‍ സ്വാമി നല്‍കിയ കേസ് പരിഗണിക്കാനുള്ള ഡല്‍ഹി കോടതി തീരുമാനത്തെ കുറിച്ച് കരുണാനിധി പ്രതികരിച്ചില്ല. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തെ കുറിച്ച് അഭിപ്രായം പറയില്ല എന്നാണ് കരുണാനിധി ഇതെ കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറഞ്ഞത്.

കോണ്‍ഗ്രസും ഡി‌എംകെയും തമ്മിലുള്ള സഖ്യം ശക്തമാണെന്നും കരുണാനിധി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :