അഫ്സല്‍ ഗുരു: ഫേസ്ബുക്ക് നോട്ടപ്പുള്ളി, പേജുകള്‍ ബ്ലോക്ക് ചെയ്യുന്നു
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
പാര്‍ലമെന്റ് ആക്രമണക്കേസില്‍ ജെയ്ഷെ മുഹമ്മദ് ഭീകരന്‍ അഫ്സല്‍ ഗുരു തൂക്കിലേറ്റപ്പെട്ടതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കും വിവിധ വെബ്സൈറ്റുകളും നിരീക്ഷണത്തില്‍. അഫ്സല്‍ ഗുരുവുമായി ബന്ധപ്പെട്ട 55 ഫേസ്ബുക്ക് പേജുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അഫ്‌സല്‍ ഗുരുവിന് പിന്തുണ പ്രഖ്യാപിച്ചും ധീരപരിവേഷം നല്‍കിയുമുള്ള ഫാന്‍സ് പേജുകളാണ് ബ്ലോക്ക് ചെയ്യുന്നത്. ഒരു കശ്മീരി വാര്‍ത്താ വെബ്സൈറ്റിന്റെ ഫേസ്ബുക്ക് പേജും ഇതില്‍ ഉള്‍പ്പെടും.
ക്രമസമാധാന പ്രശ്നങ്ങള്‍ മുന്നില്‍ക്കണ്ട് വധശിക്ഷ നടപ്പാക്കിയ ദിവസം തന്നെ ജമ്മുകശ്മീരില്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയിരുന്നു. ഇത് പുനഃസ്ഥാപിക്കുമ്പോള്‍ വീണ്ടും പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് പേജുകള്‍ ബ്ലോക്ക് ചെയ്യുന്നത്.