സിഖ് കലാപത്തിന് ഇരയായവരുടെ അഭിഭാഷകന് എതിരെ ടെലിവിഷന്‍ പരിപാടികളില്‍ അപകീര്‍ത്തികരമായി സംസാരിച്ച കേസില്‍ ജഗദീഷ് ടൈറ്റ്‌ലര്‍ക്ക് ഡല്‍ഹി അഡീഷണല്‍ മെട്രോപോളിറ്റന്‍ കോടതി ശനിയാഴ്ച ജാമ്യം അനുവദിച്ചു.
50,000 രൂപയുടെ ബോണ്ടിനുമേലാണ് ജാമ്യം അനുവദിച്ചത്. കോടതിയില്‍ നേരിട്ട് ഹാജരാവുന്നതില്‍ നിന്ന് ഒഴിവാക്കാന്‍ സമര്‍പ്പിച്ച അപേക്ഷയില്‍ തീരുമാനമാവുന്നത് വരെ ടൈറ്റ്‌ലര്‍ നേരിട്ട് ഹാജരാവേണ്ട എന്നും ജാമ്യം നല്‍കികൊണ്ട് മജിസ്ട്രേറ്റ് അജയ് പാണ്ഡെ പറഞ്ഞു.
ഹര്‍വീന്ദര്‍ സിംഗ് ഫൂല്‍ക്ക എന്ന അഭിഭാഷകനാണ് ടെറ്റ്‌ലര്‍ക്കെതിരെ പരാതി നല്‍കിയത്. നേരിട്ട് ഹാജരാവുന്നതില്‍ നിന്ന് ഒഴിവാക്കണം എന്ന ടൈറ്റ്‌ലറുടെ ഹര്‍ജിയില്‍ വാദിഭാഗം എതിര്‍ത്തു. ലുധിയാനയില്‍ നിന്ന് ഡല്‍ഹിയിലേക്ക് ടൈറ്റ്‌ലറുടെ ആവശ്യ പ്രകരാരമാണ് കേസ് മാറ്റിയത്. അതിനാല്‍, ഇത്തരമൊരു ഹര്‍ജി അനുവദിക്കരുത് എന്നാണ് വാദിഭാഗം ആവശ്യപ്പെട്ടത്.