റാഞ്ചി|
WEBDUNIA|
Last Modified ചൊവ്വ, 20 ജൂലൈ 2010 (14:57 IST)
നിശ്ചയദാര്‍ഢ്യം എന്ന വാക്കിന് മറ്റൊരു പേരുണ്ടെങ്കില്‍ നമുക്കതിനെ റോഷന്‍ ഗുഡിയ എന്ന് വിളിക്കാം. കാരണം നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ ജീവിതത്തില്‍ ഏതളവ് വരെ വിജയിക്കാമെന്നതിന്‍റെ പ്രത്യക്ഷ ഉദാഹരണമാണ് ഈ ഝാര്‍ഖണ്ഡ് സ്വദേശി. രണ്ട് വര്‍ഷം മുന്‍പ് ഒരു പ്രൈമറി ഹെല്‍ത്ത് സെന്‍ററില്‍ സ്വീപ്പറായി ഔദ്യോഗിക ജീവിതം ആരംഭിച്ച റോഷന്‍ ഗുഡിയ ഇപ്പോള്‍ ഇരിക്കുന്നത് സംസ്ഥാന പൊലീസിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് എന്ന പദവിയിലാണ്.
വെറും ഭാഗ്യം കൊണ്ട് ലഭിച്ചതൊന്നുമല്ല റോഷന് ഈ പദവി. കഠിനമായ പരിശ്രമത്തിലൂടെ സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷ എഴുതി നേടിയതാണ് റോഷന്‍ ഈ ഡി വൈ എസ് പി പദവി. ഖുടി ജില്ലയിലെ കരംതന്ദ് സ്വദേശിയാണ് റോഷന്‍. ചെറുപ്പം മുതേലേ പൊലീസ് ഓഫീസര്‍ ആവണമെന്നായിരുന്നു റോഷന്‍റെ ആഗ്രഹം. രണ്ട് വര്‍ഷം മുന്‍പ് പ്രൈമറി ഹെല്‍ത്ത് സെന്‍ററില്‍ പി എസ് സി വഴി സ്വീപ്പറായി നിയമനം ലഭിച്ചെങ്കിലും തന്‍റെ ആഗ്രഹം ഉപേക്ഷിക്കാന്‍ റോഷന്‍ തയ്യാറായില്ല.
ജോലിയ്ക്കൊപ്പം പഠിത്തവും പരിശ്രമവും തുടര്‍ന്നു. ഒടുവില്‍ ഞായറാഴ്ച പി എസ് സി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ റോഷന്‍റെ പേര് റാങ്ക് ലിസ്റ്റില്‍ മുന്‍നിരയില്‍ ഇടം പിടിച്ചു. റോഷന്‍ മാത്രമല്ല നിരവധി അത്ഭുതങ്ങളുമായാണ് ജെ പി എസ് സിയുടെ റാങ്ക് ലിസ്റ്റ് പുറത്തുവന്നത്.
ഡെപ്യൂട്ടി കലക്ടറായി റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ മുകേഷ് മാഹുവയുടെ പിതാവ് നിയാമി മാഹുവ റാഞ്ചിയില്‍ സൈക്കിള്‍ റിക്ഷ ഓടിക്കുകയാണ്. ഡെപ്യൂട്ടി കലക്ടര്‍ റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ മറ്റൊരു ഉദ്യോഗാര്‍ത്ഥിയ കൃഷ്ണകുമാറിന്‍റെ പിതാവാകട്ടെ ഭുവനേശ്വറിലെ ഹസാരിബാഗില്‍ ഡ്രൈവറാണ്.