വാരാണസി|
WEBDUNIA|
Last Modified വ്യാഴം, 1 ഓഗസ്റ്റ് 2013 (12:41 IST)
PRO
അന്നാ ഹസാരെ വീണ്ടും നിരാഹാര സമരം നടത്തും. സുശക്‌തമായ ജന്‍ലോക്പാല്‍ ബില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ഗാന്ധിയനും അഴിമതിവിരുദ്ധ പോരാളിയുമായ അന്നാ ഹസാരെ വീണ്ടും നിരാഹാര സമരം നടത്താന്‍ പോകുന്നത്.
നീണ്ട കാത്തിരിപ്പിനൊടുവില്‍, ജന്‍ലോക്പാല്‍ ബില്ലിനായി പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്ന ദിവസം രാംലീല മൈതാനത്ത് വീണ്ടും നിരാഹാര സമരം തുടങ്ങുകയാണെന്ന് ഹസാരെ പ്രഖ്യാപിക്കുകയായിരുന്നു.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്ന ദിവസം മുതല്‍ ന്യൂഡല്‍ഹിയിലെ രാംലീല മൈതാനത്ത് നിരാഹാരമിരിക്കാനാണ് ഹസാരെ തീരുമാനിച്ചിരിക്കുന്നത്.