മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിയുടെ രാജി ബിജെപി തള്ളി. ഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ലമെന്‍ററി ബോര്‍ഡ് യോഗത്തിലാണ് ഈ തീരുമാനം. രാജി ബി ജെ പി സ്വീകരിച്ചില്ലെന്ന് അധ്യക്ഷന്‍ രാജ്നാഥ് സിംഗ് അറിയിച്ചു.
അദ്വാനിയുടെ ഉപദേശങ്ങള്‍ പാര്‍ട്ടിക്കും രാജ്യത്തിനും ആവശ്യമാണെന്ന് രാജ്നാഥ് സിംഗ് മാധ്യമങ്ങളെ അറിയിച്ചു. അദ്വാനി രാജി പിന്‍വലിക്കണമെന്ന് പാര്‍ലമെന്‍ററി ബോര്‍ഡ് വീണ്ടും ആവശ്യപ്പെട്ടതായും രാജ്നാഥ് സിംഗ് പറഞ്ഞു. ഒരു സാഹചര്യത്തിലും അദ്വാനിയുടെ രാജി സ്വീകരിക്കില്ലെന്ന് രാജ്നാഥ് സിംഗ് വ്യക്തമാക്കി.
വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡിയെ മുഖ്യപ്രചാരകനാക്കിയതില്‍ പ്രതിഷേധിച്ചാണ് അദ്വാനി സ്ഥാനമാനങ്ങള്‍ രാജിവച്ചത്. ബിജെപിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് അദ്വാനി.
രാജിക്കത്ത് പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിംഗിന് കൈമാറിയിട്ടുണ്ട്. പാര്‍ട്ടി നേതൃത്വത്തിനെതിരെ ഗുരുതരമായ വിമര്‍ശനങ്ങള്‍ ആണ് അദ്വാനി രാജിക്കത്തില്‍ ഉന്നയിക്കുന്നത്. പാര്‍ട്ടി രൂപീകരിച്ചപ്പോഴുള്ള ആദര്‍ശാത്മകതയുമായല്ല പാര്‍ട്ടി ഇപ്പോള്‍ മുന്നോട്ടുപോകുന്നത്. പാര്‍ട്ടിയ്ക്ക് ദിശനഷ്ടപ്പെട്ടിരിക്കുന്നു. വ്യക്തിപരമായ അജണ്ട വച്ച് പ്രവര്‍ത്തിക്കുന്നവരുമായി യോജിച്ച് മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കുന്നു.
ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി സമിതി, ദേശീയ നിര്‍വാഹക സമിതി, തെരഞ്ഞെടുപ്പ് സമിതി തുടങ്ങിയ നിര്‍ണായക പദവികള്‍ ആണ് അദ്വാനി രാജിച്ചത്. എന്നാല്‍ പാര്‍ട്ടി അംഗത്വം രാജിവച്ചിട്ടില്ല. പാര്‍ട്ടിയുടെ സാധാരണപ്രവര്‍ത്തകനായി തുടരും എന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
പനാജിയില്‍ നടന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ നിന്ന് അദ്വാനി വിട്ടുനില്‍ക്കുകയായിരുന്നു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം വിട്ടുനിന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ അദ്വാനിയുടെ രാജി ബിജെപി നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.