അഴിമതിക്കെതിരെ പോരാടാന്‍ അണ്ണ ഹസാരെയും നേതൃത്വത്തില്‍ നടന്ന ജനമുന്നേറ്റങ്ങളില്‍ സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകള്‍ വഹിച്ച പങ്ക് നിര്‍ണ്ണായകമാണ്. ഹസാരെയെ പിന്തുണച്ച് രംഗത്തെത്തിയവരില്‍ 80 ശതമാനവും യുവാക്കളായിരുന്നു.
യുവജനതയുടെ പിന്തുണ തുടര്‍ന്നും ലഭിക്കാനായി ഹസാരെ നേരിട്ട് സൈബര്‍ ലോകത്തേക്ക് കടന്നിരിക്കുകയാണ്. വ്യാഴാഴ്ച ട്വിറ്ററിലും ഫേസ്ബുക്കിലും അംഗമായ ഹസാരെ സ്വന്തം പേരില്‍ ബ്ലോഗും തുടങ്ങിക്കഴിഞ്ഞു. ‘അണ്ണാ ഹസാരെ സെയ്സ്‘ എന്നാണ് ബ്ലോഗിന്റെ പേര്. ഇംഗ്ലീഷ്, ഹിന്ദി, മറാത്തി എന്നീ ഭാഷകളില്‍ ബ്ലോഗ് പോസ്റ്റുകള്‍ വായിക്കാം.
ജനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്താണ് താന്‍ സൈബര്‍ലോകത്തേക്ക് വരുന്നതെന്ന് ഹസാരെ ബ്ലോഗില്‍ വ്യക്തമാക്കുന്നു. ഏഴാം ക്ലാസ് വരെ മാത്രം പഠിച്ച ഹസാരെയ്ക്ക് ഇന്റര്‍നെറ്റ് കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ആശങ്കകള്‍ ഒട്ടുമില്ല.
പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും മാത്രം കണ്ട ഹസാരെയുമായി നേരിട്ട് ആശയവിനിമയം നടത്താന്‍ സാധിക്കുമല്ലോ എന്ന സന്തോഷത്തിലാണ് സൈബര്‍ ലോകത്ത് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍.