അഞ്ച് അല്ല, ഒരു ദിവസം 20 എസ്എംഎസ് അയക്കാം!

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
അസം കലാപത്തിന്റെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ എസ് എം എസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ എസ്എംഎസ് നിയന്ത്രണത്തില്‍ ഇളവ് വരുത്താന്‍ തീരുമാനിച്ചതായി ടെലികോം വകുപ്പ് അറിയിച്ചു. പ്രതിദിനം ഒരു ഫോണില്‍ നിന്ന് അയയ്‌ക്കാവുന്ന എസ്‌എംഎസുകളുടെ എണ്ണം അഞ്ചില്‍ നിന്ന്‌ 20 ആയി വര്‍ധിപ്പിച്ചിരിക്കുകയാണ്.

വ്യാജ എസ്എംഎസുകള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പരിഭ്രാന്തരായ വടക്കുകിഴക്കന്‍ സംസ്‌ഥാനക്കാര്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്ന് കൂട്ട പലായനം ചെയ്തിരുന്നു. ജനങ്ങളുടെ അകാരണമായ ഭീതി അവസാനിപ്പിക്കാനാണ് എസ്എംഎസുകള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

വ്യാജ എസ്എംഎസുകള്‍ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട്, ഹുജി എന്നീ സംഘടനകള്‍ ആണെന്ന് സൈബര്‍ സെക്യൂരിറ്റി ഏജന്‍സി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :