അഞ്ചാംവര്‍ഷവും ഡല്‍ഹി കുറ്റവാളി!

ന്യൂഡല്‍‌ഹി| WEBDUNIA|
രാജ്യത്ത് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നത് തലസ്ഥാനമായ ഡല്‍‌ഹിയിലാണെന്ന് റിപ്പോര്‍ട്ട്. അടിസ്ഥാന സൌകര്യങ്ങളുടെ അഭാവവും പൊലീസ് -കുറ്റവാളി ബന്ധവും മന്ദഗതിലായ ജുഡിഷ്യല്‍ പക്രിയയുമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഡല്‍‌ഹിക്ക് കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനം നല്‍കിയിട്ടുള്ളത്. തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ് ഡല്‍‌ഹിക്ക് ഈ ‘പദവി ’ കിട്ടുന്നത്.

അടിസ്ഥാന സൌകര്യങ്ങളുടെ കുറവും കുറ്റകൃത്യങ്ങള്‍ കുറച്ച് കാട്ടുന്നതിനുള്ള മനോഭാവവുമാണ് ഇതിന് പ്രാഥമിക കാരണമെന്ന് പ്രശസ്ത പൊലീസ് ഓഫീസര്‍ കിരണ്‍ ബേദി പറഞ്ഞു. സാമുഹ്യവും സാ‍മ്പത്തികവുമായ അസമത്വവും പൊലീസും കുറ്റവാളികളും തമ്മിലുള്ള കൂട്ടുകെട്ടും ജുഡീഷ്യറിയുടെ പ്രവര്‍ത്തനം മന്ദഗതിയിലായതും കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്ന് സാമൂഹ്യ പ്രവര്‍ത്തകനായ സ്വാമി അഗ്നിവേശ് പറഞ്ഞു.

ഡല്‍‌ഹിയില്‍ ഉളളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം വര്‍ദ്ധിച്ച് വരികയാണ്. ജനസംഖ്യയില്‍ മൂന്നില്‍ ഒന്നും ചേരിയില്‍ ജീവിക്കുന്നു. പരിതാപകരമായ ജീവിത സാഹചര്യങ്ങളാണ് ഇവിടെ ഉളളത്- സ്വാമി അഗ്നിവേശ് പറഞ്ഞു.

മിക്ക കുറ്റകൃത്യങ്ങളിലും ഡല്‍‌ഹി ഒന്നാം സ്ഥാനത്താണ് എന്നാണ് നാഷണല്‍ ക്രൈം റെക്കാര്‍ഡ്സ് ബ്യൂറോ പറയുന്നത്. കൊലപാതകം, ബലാത്സംഗം, സ്ത്രീധന പീഡനം, തട്ടിക്കൊണ്ടു പോകല്‍ എന്നിവയിലെല്ലാം ഡല്‍‌ഹി ഒന്നാം സ്ഥാനത്താണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :