അഗസ്ത വെസ്റ്റ്‌ലന്‍ഡ് ഹെലികോപ്ടര്‍ ഇടപാട്; ഗവര്‍ണര്‍മാരുടെ മൊഴിയെടുക്കും

ന്യൂഡല്‍ഹി| WEBDUNIA|
PRO
അഗസ്ത വെസ്റ്റ്‌ലന്‍ഡ് ഹെലികോപ്ടര്‍ ഇടപാടിനെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍മാരായ എംകെനാരായണന്‍, ബി വിവാഞ്ചു എന്നിവരുടെ മൊഴിയെടുക്കാന്‍ അനുമതിതേടി സിബിഐ രാഷ്ട്രപതിയെ സമീപിച്ചു.

വിവിഐപി ഹെലികോപ്ടറിന്റെ സാങ്കേതിക മാനദണ്ഡങ്ങള്‍ സംബന്ധിച്ച് 2005-ല്‍ നടന്ന ഒരു യോഗത്തില്‍ ഇരുവരും പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇവരുടെ മൊഴി രേഖപ്പെടുത്താന്‍ സിബിഐ ആലോചിക്കുന്നത്.

നിയമമന്ത്രാലയം അനുമതി നിഷേധിച്ച പശ്ചാത്തലത്തിലാണ് സിബിഐ രാഷ്ട്രപതിയെ സമീപിച്ചിരിക്കുന്നത്. മുമ്പ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന എം.കെ.നാരായണന്‍, ഇപ്പോള്‍ ബംഗാള്‍ ഗവര്‍ണറാണ്. എസ്പിജി തലവനായിരുന്ന ബി വിവാഞ്ചു ഇപ്പോള്‍ ഗോവ ഗവര്‍ണറാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :