സീതാദേവിയെ സംശയിച്ചവരാണവർ, അയോധ്യയിലെ വോട്ടർമാർ ബാഹുബലിയെ പിന്നിൽ നിന്നും കുത്തിയ കട്ടപ്പയെന്ന് രാമായണം സീരിയലിലെ ലക്ഷ്മണൻ

Laxman, Ayodhya
അഭിറാം മനോഹർ| Last Modified വ്യാഴം, 6 ജൂണ്‍ 2024 (16:47 IST)
Laxman, Ayodhya
ലോകസഭാ തിരെഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ അയോദ്ധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിലെ ബിജെപി തോല്‍വിയെ ഞെട്ടലോടെയാണ് ബിജെപി കേട്ടത്. രാജ്യത്തിനെ തന്നെ അതിശയിപ്പിച്ച ഫലമായിരുന്നെങ്കിലും അയോദ്ധ്യയില്‍ തോല്‍ക്കുമെന്ന് ബിജെപി സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. ലോകസഭാ തിരെഞ്ഞെടുപ്പിന് ശേഷം എക്‌സില്‍ അയോദ്ധ്യ ബിജെപിയെ പിന്നില്‍ നിന്നും കുത്തിയെന്ന രീതിയില്‍ ഹാഷ്ടാഗ് വൈറലായിരുന്നു. ഇപ്പോഴിതാ അയോധ്യ രാമക്ഷേത്രം ഉള്‍പ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിലെ തോല്‍വി തന്നെ ഞെട്ടിച്ചതായി അഭിപ്രായപ്പെട്ടിരിക്കുകയാണ് പഴയ രാമായണം പരമ്പരയില്‍ ലക്ഷ്മണനായി വേഷമിട്ട നടന്‍ സുനില്‍ ലാഹ്‌റി.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് ഫൈസാബാദ് തിരെഞ്ഞെടുപ്പ് ഫലത്തെ പറ്റിയുള്ള തന്റെ നിരീക്ഷണങ്ങള്‍ സുനില്‍ ലാഹ്‌റി പങ്കുവെച്ചത്. ബാഹുബലി ചിത്രത്തിലെ ബാഹുബലിയെ കട്ടപ്പ പിന്നില്‍ നിന്നും കുത്തുന്ന ചിത്രം പങ്കുവെച്ചാണ് സുനില്‍ ലാഹ്‌റിയുടെ പോസ്റ്റ്. വനവാസം കഴിഞ്ഞ് തിരിച്ചെത്തിയ സീതാദേവിയെ സംശയിച്ച അതേ അയോദ്ധ്യയിലെ പൗരന്മാരാണ് അയോദ്ധ്യക്കാരെന്ന് നാം മറന്നുവെന്നും ദൈവത്തെ പോലും നിഷേധിക്കുന്നവരെ സ്വാര്‍ഥര്‍ എന്നാണ് വിളിക്കേണ്ടതെന്നും അയോധ്യയിലെ പൗരന്മാര്‍ എപ്പോഴും തങ്ങളുടെ രാജാവിനെ വഞ്ചിച്ചവരാണെന്നും ചരിത്രമാണ് അതിന് സാക്ഷിയെന്നും സുനില്‍ ലാഹ്‌റി കുറിച്ചു. ഫൈസാബാദില്‍ 54,567 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ഥി പരാജയപ്പെട്ടത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :