മുഗൾ മ്യൂസിയം ഛത്രപതി ശിവജി മ്യൂസിയമായി, മുഗളൻമാരല്ല നമ്മുടെ റോൾ മോഡലുകളെന്ന് യോഗി ആദിത്യനാഥ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 15 സെപ്‌റ്റംബര്‍ 2020 (12:33 IST)
ഉത്തർപ്രദേശിലെ ആഗ്രയിൽ നിർമ്മാണത്തിലിരിക്കുന്ന മുഗൾ മ്യൂസിയത്തിന്റെ പേര് ഛത്രപതി ശിവജി മ്യൂസിയം എന്ന് മാറ്റാൻ തീരുമാനിച്ച് യോഗി ആദിത്യനാഥ്. ആഗ്രയിലെ വികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ ചേർന്ന ഓൺലൈൻ യോഗത്തിലാണ് മ്യൂസിയത്തിന്റെ പേര് മാറ്റാൻ തീരുമാനമായത്.

ആഗ്രയിക് താജ്‌മഹലിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന മുഗൾ മ്യൂസിയത്തിന്റെ പേരാണ് മാറ്റുന്നത്.മുഗളൻമാർ എങ്ങനെയാണ് നമ്മുടെ നായകന്മാരാകുന്നതെന്നും അവർ ഒരിക്കലും രാജ്യത്തിന്റെ മാതൃകബിംബങ്ങളല്ലെന്നും ആദിത്യനാഥ് പറഞ്ഞു.അടിമത്തമെന്ന മാനസിക നില വെച്ചു പുലർത്തിയവരയെല്ല, പകരം രാജ്യത്തിന്റെ അഭിമാനം കാത്തവരേയാണ് പ്രോത്സാഹിപ്പിക്കേണ്ടതെന്നും യോഗി പറഞ്ഞു.

2015ൽ അഖിലേഷ് യാദവ് സർക്കാറാണ് മുഗൾ മ്യൂസിയം നിർമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :