1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Yogi adityanath swearing ceremony

'യോഗി 2.0' നാളെ അധികാരമേൽക്കും, മോദി മുഖ്യാതിഥി: കശ്‌മീർ ഫയൽസ് ടീമിന് ക്ഷണം

യോഗി
ഉത്തർപ്രദേശിൽ രണ്ടാം യോഗി ആദിത്യനാഥ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വെള്ളിയാഴ്‌ച ക്നൗവിലെ അടൽ ബിഹാരി വാജ്‌പേയി സ്റ്റേഡിയത്തിൽ വെച്ച് നടക്കും. വൈകീട്ട് 4നാണ് ഇരുപതിനായിരത്തിലധികം പേർ പങ്കെടുക്കുന്ന വമ്പൻ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മുഖ്യാതിഥി. 
 
ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, ബിജെപി മുഖ്യമന്ത്രിമാർ, മുൻ മന്ത്രിമാർ, ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, കങ്കണ റണൗട്ട്, ബോണി കപൂർ, നിരവധി വ്യവസായ പ്രമുഖർ എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.
 
‘കശ്മീർ ഫയൽസി’ന്റെ അണിയറപ്രവർത്തകർക്കും ക്ഷണമുണ്ട്.നടൻ അനുപം ഖേർ, സംവിധായകൻ വിവേക് അഗ്നിഹോത്രി എന്നിവർ പങ്കെടുക്കുമെന്നാണ് വിവരം.
അടുത്ത ലേഖനം
നികുതിവെട്ടിപ്പ് തടയാൻ ക്രിപ്‌റ്റോ, എൻഎഫ്‌ടി ഇടപാടുകളുടെ വിവരങ്ങൾ ശേഖരിക്കും