‘ഒരു സന്യാസിയുടെ ശ്രമങ്ങളെ തടയുന്നവർ ശിക്ഷിക്കപ്പെടും’; വെല്ലുവിളിച്ച് യോഗി

നീലിമ ലക്ഷ്മി മോഹൻ| Last Modified ചൊവ്വ, 31 ഡിസം‌ബര്‍ 2019 (08:58 IST)
പൌരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ ഭയപ്പെടുത്തലിലൂടെയും പൊലീസിന്റെ നരനായാട്ടിലൂടെയും അടിച്ചൊതുക്കിയ ഉത്തർപ്രദെശ് മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ രംഗത്തെത്തിയ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കു മുന്നറിയിപ്പുമായി യോഗി ആദിത്യനാഥ്.

പൊതുജന സേവനം മാത്രം ലക്ഷ്യം വെച്ചുള്ള ഒരു സന്യാസിയുടെ നിരന്തര സേവന പരിശ്രമങ്ങളെ തടസപ്പെടുത്തുന്നവർ ശിക്ഷിക്കപ്പെടുമെന്ന് യോഗി പറഞ്ഞു. രാഷ്ട്രീയം പാരമ്പര്യമായി ലഭിച്ച് കൊണ്ടിരിക്കുന്നവർക്ക് രാജ്യത്തെ സേവിക്കണമെന്ന മനോഭാവം ഉണ്ടാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

പ്രിയങ്കയ്ക്കുള്ള മറുപടിയിലൂടെ പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നവർ ശിക്ഷിക്കപ്പെടുമെന്ന് ആവർത്തിച്ച് പറയുകയാണ് യോഗി ആദിത്യനാഥ് എന്ന് രാഷ്ട്രീയ വിശകലർ പറയുന്നു. പ്രക്ഷോഭകരെ ഭയപ്പെടുത്തി നിശബ്ദരാക്കുകയാണ് യു പി പൊലീ‍സ് എന്ന ആരോപണം നിലനിൽക്കവേയാണ് യോഗിയുടെ പുതിയ പരാമർശം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :