രാജ്യത്തെ ഫോണ്‍ നിര്‍മ്മാണത്തിന്റെ 55 ശതമാനവും നടക്കുന്നത് ഉത്തര്‍പ്രദേശിലാണെന്ന് യോഗി ആദിത്യനാഥ്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 12 സെപ്‌റ്റംബര്‍ 2024 (14:33 IST)
രാജ്യത്തെ ഫോണ്‍ നിര്‍മ്മാണത്തിന്റെ 55 ശതമാനവും നടക്കുന്നത് ഉത്തര്‍പ്രദേശിലാണെന്ന് യോഗി ആദിത്യനാഥ്. നോയിഡയില്‍ സെമിക്കണ്‍ ഇന്ത്യ 2024 ന്റെ ഉദ്ഘാടന സെക്ഷനില്‍ സംസാരിക്കവെയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇക്കാര്യം പറഞ്ഞത്. രാജ്യത്തെ മൊബൈല്‍ നിര്‍മ്മാണത്തിന്റെ 55 ശതമാനവും മൊബൈല്‍ ഘടകങ്ങളുടെ 50 ശതമാനവും ഉല്‍പ്പാദിപ്പിക്കുന്നത് ഉത്തര്‍പ്രദേശിലാണ്.

ഏഷ്യയിലെ ഏറ്റവും വലിയ മൊബൈല്‍ നിര്‍മ്മാണ പ്ലാന്റ് നടത്തുന്ന കൊറിയന്‍ കമ്പനി സാംസങ് നോയിഡയിലെ ഡിസ്‌പ്ലേ യൂണിറ്റ് പ്ലാന്റിലും നിക്ഷേപം നടത്തിയിട്ടുണ്ട്. ഇന്ന് ഉത്തര്‍പ്രദേശ് ഒരു വലിയ ഡാറ്റാ സെന്റര്‍ ഹബ് ആയി മാറിയെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :