ലോക സാംസ്കാരികോത്സവത്തിന് യമുനാനദിക്കരയില്‍ ഇന്ന് തുടക്കം; പിഴ അടയ്ക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

ലോക സാംസ്കാരികോത്സവത്തിന് യമുനാനദിക്കരയില്‍ ഇന്ന് തുടക്കം; പിഴ അടയ്ക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

ന്യൂഡല്‍ഹി| JOYS JOY| Last Modified വെള്ളി, 11 മാര്‍ച്ച് 2016 (09:19 IST)
ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ ‘ആര്‍ട്ട് ഓഫ് ലിവിങ്’ സംഘടിപ്പിക്കുന്ന ലോക സാംസ്കാരികോത്സവത്തിന് യമുനാ നദിക്കരയില്‍ ഇന്ന് തുടക്കമാകും. അതേസമയം, പരിസ്ഥിതിക്ക് നാശം വരുത്തി നിര്‍മ്മാണപ്രവര്‍ത്തനം നടത്തിയതിന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ആര്‍ട്ട് ഓഫ് ലിവിംഗിന് ചുമത്തിയ അഞ്ചുകോടി രൂപ പിഴ അടയ്ക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.

വെള്ളി, ശനി, ഞായര്‍ എന്നീ മൂന്നുദിവസങ്ങളിലായാണ് പരിപാടികള്‍ നടത്തുന്നത്. വൈകുന്നേരം അഞ്ചുമണിക്ക് ഉദ്ഘാടന സമ്മേളനം. 1000 ഏക്കര്‍ സ്ഥലത്താണ് കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളുടെ സാമ്പത്തികസഹായത്തോടെ സമ്മേളന നഗരി ഒരുക്കിയിരിക്കുന്നത്. നൃത്തവും സംഗീതവുമായി 35000 കലാകാരന്മാര്‍ വേദിയിലുണ്ടാകും.

പാരിസ്ഥിതിക പ്രാധാന്യമുള്ള നദീതടം മണ്ണിട്ട് നികത്തി എന്ന ആരോപണത്തിന് പുറമെ കൃഷിയിടവും വിളകളും നശിപ്പിച്ചെന്ന് കര്‍ഷകരും പരാതിപ്പെട്ടിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :