കേരളത്തിന്റെ ‘ഷീ ടാക്സി‘ ഡല്‍ഹിക്ക് ‘ശക്തി‘ യാകും

ന്യൂഡല്‍ഹി| vishnu| Last Modified തിങ്കള്‍, 16 മാര്‍ച്ച് 2015 (15:17 IST)
വനിതകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും ലൈംഗിക പീഡനങ്ങള്‍ക്കും കുപ്രസിദ്ധി നേടിയ റ്രാജ്യ തലസ്ഥാനത്തെ പെണ്‍കുട്ടികള്‍ക്ക് ശക്തി നല്‍കുന്ന തരത്തില്‍ കേരളത്തിലെ ഷീ ടാക്സി മാതൃക അവതരിക്കുന്നു.
'ശക്‌തി' എന്ന പേരില്‍ പ്രത്യേക ക്യാബ്‌ സര്‍വീസ്‌ അവതരിപ്പിക്കാന്‍ പദ്ധതിയിട്ടിട്ടുള്ളത്‌ ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സിലാണ്‌. കേരളത്തില്‍ നടപ്പിലാക്കിയ ഷീ ടാക്സി പദ്ധതി ഐക്യരാഷ്ട്ര സഭയുടെ തന്നെ ശ്രദ്ധയില്‍ പതിഞ്ഞിട്ടുള്ളതാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഏറെയുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഇതിനെ മാതൃകയാക്കണമെന്ന് അവര്‍ നിര്‍ദ്ദേശിച്ചിട്ടുമുണ്ട്.

ഇപ്പോള്‍ ഡല്‍ഹിയില്‍ ഈ നീക്കം നടത്തുന്നത് ഗുണം ചെയ്യുമെന്ന പ്രതീക്ഷയാണ് മുന്‍സിപ്പല്‍ കൌണ്‍സിലിനുള്ളത്. സ്‌ത്രീകള്‍ക്ക്‌ വേണ്ടി സ്‌ത്രീകള്‍ തന്നെ ഓടിക്കുന്ന 20 ടാക്‌സികള്‍ വനിതാദിനമായ മാര്‍ച്ച്‌ 8 ന്‌ നടപ്പിലാക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും പദ്ധതിക്ക്‌ പൂര്‍ത്തീകരണം കൊണ്ടുവരുന്നതിനായി അല്‍പ്പം കൂടി നീട്ടിവെച്ചു.

എന്നിരുന്നാലും പദ്ധതി അടുത്ത മാസത്തേക്ക്‌ അവതരിപ്പിക്കാനാണ്‌ ഉദ്ദേശം. ഇതിനായി മാരുതി സുസുക്കിയുമായി കൈകോര്‍ക്കാനാണ്‌ കൗണ്‍സിലിന്റെ പദ്ധതി. എന്‍ഡിഎംസി നടത്തുന്ന സാങ്കേതിക സ്‌ഥാപനത്തില്‍ നിന്നുമായിരിക്കും ഡ്രൈവര്‍മാരെ കണ്ടെത്തുക. സ്‌കൂള്‍ ബസുകള്‍ ഓടിക്കാന്‍ വനിതാ ഡ്രൈവര്‍മാരെ റിക്രൂട്ട്‌ ചെയ്യാനുള്ള ഒരു നീക്കവും എന്‍ഡിഎംസി തീരുമാനം എടുത്തിട്ടുണ്ട്‌.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :