നെല്‍വിന്‍ വില്‍സണ്‍|
Last Modified വെള്ളി, 14 മെയ് 2021 (13:25 IST)
കൊച്ചുകുട്ടിയെ ബലമായി പിടിച്ച് ചുണ്ടില്‍ ചുംബിക്കാന്‍ ശ്രമിച്ച യുവതിക്കെതിരെ സോഷ്യല്‍ മീഡിയ. ഐപിഎസ് ഓഫീസറായ ദിപന്‍ഷു കബ്രയാണ് ഇതിന്റെ വീഡിയോ ട്വീറ്റ് ചെയ്തത്. ഒരു യുവതി കൊച്ചുകുട്ടിയെ ബലമായി പിടിക്കുന്നതും നിര്‍ബന്ധപൂര്‍വ്വം ചുണ്ടില്‍ ഉമ്മ വയ്ക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. നാലോ അഞ്ചോ വയസ് പ്രായമേ ഈ കുട്ടിക്കുണ്ടാകൂ. യുവതി ബലമായി പിടിച്ച് ചുംബിക്കാന്‍ നോക്കുന്നത് കുട്ടിക്ക് ഇഷ്ടമായില്ല. യുവതിയുടെ കൈയില്‍ നിന്നു കുതറിമാറാന്‍ കുട്ടി ശ്രമിക്കുന്നുണ്ട്. ഒരു ആഘോഷ പരിപാടിക്കിടെയാണ് യുവതി ഇതു ചെയ്യുന്നത്.
ബലംപ്രയോഗിക്കുന്നതിനിടെ യുവതിയും ആണ്‍കുട്ടിയും നിലത്തുവീഴുന്നുണ്ട്. എന്നിട്ടും ബലമായി ചുംബിക്കാനാണ് യുവതി ശ്രമിക്കുന്നത്. ഇത്ര ചെറിയ ഒരു കുട്ടിയോട് ഇങ്ങനെയൊക്കെ പെരുമാറുന്നത് വളരെ മോശമാണെന്നാണ് വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ട് പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്.
ഈ യുവതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കണമെന്നും പലരും ആവശ്യപ്പെട്ടിട്ടുണ്ട്. നിമിഷനേരം കൊണ്ടാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.