AISWARYA|
Last Updated:
തിങ്കള്‍, 11 ഡിസംബര്‍ 2017 (12:09 IST)
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബൈ ഭീകരാക്രമണം ഉണ്ടായപ്പോള്‍ പാക്കിസ്ഥാന് തിരിച്ചടി നടത്താന്‍ വ്യോമസേന വിഭാഗം സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന ആശയവുമായി മന്‍മോഹന്‍ സിങ്ങിനെ സമീപിച്ചിരുന്നു. എന്നാല്‍ അതിന് സമ്മതം മൂളാന്‍ അന്ന് പ്രധാനമന്ത്രി ആയിരുന്ന മന്‍മോഹന്‍ ധൈര്യം കാണിച്ചിരുന്നില്ലെന്ന് മോദി വ്യക്തമാക്കി.
എന്നാല്‍ ഉറിയില്‍ ആക്രമണം ഉണ്ടായപ്പോള്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയാണ് സര്‍ക്കാര്‍ തിരിച്ചടിച്ചത്. ഇതാണ് എന്‍ഡിഎയും യുപിഎയും തമ്മിലുള്ള വ്യത്യാസം അദ്ദേഹം പറഞ്ഞു. അദ്ദേഹം തന്റെ ട്വിറ്ററിലൂടെയായിരുന്നു പ്രതികരിച്ചത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. നോട്ട് നിരോധനത്തിലൂടെ
മോദി ഗുജറാത്തിലെ ജനങ്ങളെപ്പോലും വഞ്ചിക്കുകയായിരുന്നെന്ന് മന്‍മോഹന്‍സിങ് കുറ്റപ്പെടുത്തി.
നോട്ട് നിരോധനവും ജിഎസ്ടിയും നടപ്പാക്കിയതിലൂടെ ജനങ്ങള്‍ നേരിടേണ്ടിവന്ന വേദനകള്‍ മനസ്സിലാക്കുന്നതില്‍ മോദി പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയുടെ ജന്മനാട്ടില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലായിരുന്നു മന്‍മോഹന്‍സിങ്ങിന്റെ വിമര്‍ശനങ്ങള്‍.
ഗുജറാത്ത് ജനത മോദിയിലര്‍പ്പിച്ച വിശ്വാസത്തെയാണ് അദ്ദേഹം വഞ്ചിച്ചത്. തങ്ങളുടെ ത്യാഗം രാജ്യനന്മയ്ക്കുപകരിക്കുമെന്ന് ആ പാവം ജനങ്ങള്‍ കരുതി. പക്ഷേ, അവരുടെ വിശ്വാസവും പ്രതീക്ഷകളും അസ്ഥാനത്തായി.’ മന്‍മോഹന്‍സിങ് പറഞ്ഞു.