aparna shaji|
Last Modified ബുധന്‍, 11 ജനുവരി 2017 (12:43 IST)
അതിർത്തിയിൽ കാവൽ നിൽക്കുന്ന പട്ടാളക്കാരുടെ ദുരവസ്ഥ വീഡിയോയിലൂടെ രാജ്യത്തിന് മുന്നിലേക്ക് വിളിച്ച് പറഞ്ഞ ബി എസ് എഫ് ജവാനാണ് തേജ് ബഹദൂർ. പലദിവസങ്ങളും അതിർത്തിയിൽ കാവൽ നിൽക്കുന്നത് വിശന്നവയറോടെയാണെന്നും ഭക്ഷണം ലഭിക്കുകയാണെങ്കിൽത്തന്നെ അതു വളരെ മോശമാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാൽ,
ഇന്ത്യന്‍ ജവാന്‍ വ്യക്തമാക്കിയത് അന്താരാഷ്‌ട്ര തലത്തില്‍ രാജ്യത്തിന് നാണക്കേടാകുന്നു.
യാദവ് കടുത്ത മദ്യപാനിയും മോശം സ്വഭാവത്തിന് നിരന്തരം കൗണ്‍സിലിംഗിന് വിധേയനാകുന്നയാളുമാണെന്നാണ് ബി എസ് എഫ് ആരോപിച്ചു. അനുമതി കൂടാതെ നിരന്തരം അവധിയെടുക്കുകയും ക്യാമ്പില്‍ നിന്ന് പുറത്തു പോകുകയും ചെയ്‌ത ഉദ്യോഗസ്ഥനാണ് ഇയാള്‍. ദിവസങ്ങള്‍ക്ക് മുമ്പ് ഉന്നത ഉദ്യോഗസ്ഥര്‍ ക്യാമ്പില്‍ എത്തിയപ്പോള്‍ യാധവ് യാതൊരു പരാധിയും പറഞ്ഞിരുന്നുല്ലെന്നും ബി എസ് എഫ് ആരോപിച്ചിരുന്നു.
എന്നാൽ ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിനു ശേഷം തൻറെ ഭർത്താവിനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും അദ്ദേഹം എവിടെയാണെന്നോ എങ്ങനെയാണെന്നോ ഒരു ധാരണയുമില്ലെന്നും പറഞ്ഞുകൊണ്ടാണ് തേജിന്റെ ഭാര്യ ശർമിള രംഗത്തെത്തിയിരിക്കുകയാണ്. എന്റെ ഭർത്താവിന് ഭ്രാന്ത് ആയിരുന്നെങ്കിൽ എന്തുകൊണ്ടു നിങ്ങൾ അദ്ദേഹത്തെ അതിർത്തിയിൽ ജോലിക്കയച്ചു. അദ്ദേഹം ശബ്ദമുയർത്തിയത് അദ്ദേഹത്തിനുവേണ്ടി മാത്രമല്ല ബി എസ് എഫിലെ ഓരോ ജവാന്മാർക്കുംവേണ്ടിയാണ്.
അദ്ദേഹം ഏതവസ്ഥയിലാണ് ഉള്ളതെന്നുപോലും അറിയില്ല. അതുകൊണ്ട് ബന്ധപ്പെട്ടവർ ഈ സംഭവത്തെക്കുറിച്ചന്വേഷിച്ച് ഇതിനുപിറകിലെ സത്യാവസ്ഥകൾ പുറത്തുകൊണ്ടുവരണം. അദ്ദേഹം സുരക്ഷിതനാണെന്ന് ഉറപ്പുവരുത്തണം. എന്നും ശർമിള പറയുന്നു.