Last Updated:
ബുധന്‍, 6 മാര്‍ച്ച് 2019 (20:04 IST)
ഡൽഹി: ബലാക്കോട്ട് ആക്രമണത്തി തെളിവ് ചോദിച്ച് രാജ്യത്തിനായി വീരമൃത്യുവരിച്ച ജവാൻമാരുടെ ബന്ധുക്കൾ. പ്രദീപ്കുമാർ, രാം വകീൽ എന്നീ സി ആർ പി എഫ് ജവാൻമരുടെ ബന്ദുക്കളാണ് ബലാക്കോട്ടിൽ കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങൾ കാണിക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യയുടെ ആക്രമണത്തിൽ നാശനഷ്ടങ്ങളില്ല എന്ന് പാകിസ്ഥാൻ വാദിക്കുമ്പോൾ തെളിവുകളില്ലാതെ എങ്ങനെ ഞങ്ങൾ വിശ്വസിക്കും എന്ന് ജവാൻമാരുടെ ബന്ധുക്കൾ ചോദിക്കുന്നു. ‘വ്യോമാക്രമണം നടന്നു എന്ന് തന്നെയാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ഭീകരരുടെ മൃതദേഹങ്ങൾ കാണിക്കണം എന്നാൽ മാത്രമേ ഞങ്ങൾ സമാധനമാകൂ രാം വകീലിന്റെ സഹോദരി രാംറക്ഷ പറഞ്ഞു.
ഇതേ അഭിപ്രായം തന്നെയാണ് പ്രദീപ് കുമാറിന്റെ അമ്മക്കും. ‘ബലാക്കോട്ടിൽ കൊല്ലപ്പെട്ട ഭീകരവാദികളുടെ മൃതദേഹം ഞങ്ങൾക്ക് ടി വിയിൽ കാണണം‘ പ്രതീപ് കുമാറിന്റെ അമ്മ സുലേലത പറഞ്ഞു. ബലാക്കോട്ട് ആക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരുടെ യഥാർത്ഥ കണക്ക് പുറത്തുവിടണം എന്ന് കോൺഗ്രസ് ആവശ്യം ഉന്നയിക്കുന്നതിനിടെയാണ് ജവാൻമാരുടെ ബന്ധുക്കളും ഇതേ ആവശ്യവുമായി എത്തിയിരിക്കുന്നത്. ബലക്കോട്ട് ആക്രമനത്തിൽ 250 ഭീകരരെ കൊലപ്പെടുത്തി എന്ന് അമിത് ഷാ തിരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞത് നേരത്തെ വിവാദമായിരുന്നു.