വ്യാപം; മരിക്കാന്‍ അനുവദിക്കണമെന്ന് കാട്ടി രാഷ്ട്രപതിക്ക് വിദ്യാര്‍ഥികളുടെ കത്ത്

ഭോപ്പാല്‍| VISHNU N L| Last Modified വെള്ളി, 24 ജൂലൈ 2015 (13:32 IST)
വ്യാപം കേസില്‍ രാജ്യമെങ്ങും പുകഞ്ഞുകൊണ്ടിരിക്കെ കേസില്‍ ആരോപണം നേരിട്ട വിദ്യാര്‍ഥികള്‍ തങ്ങളെ മരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കത്തയച്ചു. 2010-ല്‍ പ്രീ മെഡിക്കല്‍ ടെസ്റ്റ്‌ പാസായ മനീഷ് ശര്‍മ, രാഘവേന്ദ്ര സിംഗ്, പങ്കജ് ബന്‍സല്‍, അമിത് ചദ്ദ, വികാസ് ഗുപ്ത എന്നിവരാണ് രാഷ്ട്രപതിയ്ക്ക് കത്തയച്ചത്.

ശരിയായ രീതിയില്‍ പരീക്ഷ എഴുതി ജയിച്ചിട്ടും നീതി ലഭിച്ചില്ലെങ്കില്‍ മരിക്കാന്‍ അനുവദിക്കണമെന്നതാണ് കത്തിലെ ആവശ്യം ഇവര്‍ പരീക്ഷ ജയിച്ചത് കൃത്രിമത്വം കാണിച്ചാണെന്ന് സംശയത്തേ തുടര്‍ന്ന് കേസില്‍ പെടുത്തുകയും പിന്നിട് വെറുതെ വിടുകയും ചെയ്തിരുന്നു. എന്നാല്‍ കോളേജ് അധികൃതരും സഹപാഠികളും വിവേചനപരമായി പെരുമാറുന്നതിനാലാണ് തങ്ങള്‍ കത്ത് അയച്ചതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

പരീക്ഷയ്ക്ക് ഉപയോഗിച്ച തിരിച്ചറിയല്‍ കാര്‍ഡിലെ ഫോട്ടോയും അപേക്ഷാ ഫോമിലെ ഫോട്ടോയും തമ്മില്‍ വ്യത്യാസമുണ്ടെന്നു ആരോപിച്ചാണ് അന്വേഷണ സംഘം വിദ്യാര്‍ഥികളെ ചോദ്യം ചെയ്തത്. പിന്നീട് 2013-ല്‍ കുറ്റക്കാരല്ലെന്ന് കണ്ട് ഇവരെ വിട്ടയച്ചെങ്കിലും ഇവര്‍ ഇപ്പോഴും വിവേചനം നേരിടുന്നതായി കത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :