ഭോപ്പാല്‍|
Last Modified തിങ്കള്‍, 6 ജൂലൈ 2015 (18:21 IST)
വ്യാപം കുംഭകോണവുമായി ബന്ധപ്പെട്ടു ഒരാള്‍ കൂടി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. പോലീസുകാരനായ രമാകാന്ത് പാണ്ഡെയാണു മരിച്ചത്. ഇദ്ദെഹത്തെ വ്യാപം കുംഭകോണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. ഇതോടെ സംഭവവുമായി ബന്ധപ്പെട്ടു ദുരൂഹ സാഹചര്യത്തില്‍ മരിച്ചവരുടെ എണ്ണം 47 ആയി.
നേരത്തെ മധ്യപ്രദേശിലെ നിയമന അഴിമതിയായ വ്യാപം കുംഭകോണവുമായി ബന്ധപ്പെട്ട് സബ് ഇന്‍സ്‌പെക്ടര്‍ ട്രെയ്‌നിയായ അനാമിക കുഷ് വാഹയെ ദുരൂഹമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.അനാമികയ്ക്കു ജോലി ലഭിച്ചതു വ്യാപം പ്രവേശന തട്ടിപ്പിലൂടെയാണന്നു നേരത്തേ ആക്ഷേപമുണ്‌ടായിരുന്നു. നേരത്തെ വ്യാപം കുംഭകോണവുമായി ബന്ധപ്പെട്ട കേസന്വേഷിക്കുന്ന പ്രത്യേക സംഘത്തിലുള്ള ജബല്‍പൂര്‍ മെഡിക്കല്‍ കോളജ് ഡീന്‍ ഡോ അരുണ്‍ ശര്‍മയെ (64) ഡല്‍ഹിയിലെ ഹോട്ടലില്‍ ഞായറാഴ്‌ച മരിച്ചനിലയില്‍ കണെ്‌ടത്തിയിരുന്നു.