വിഴിഞ്ഞം പദ്ധതി: കമ്പനിയുടെ ഹര്‍ജി ഹരിത ട്രൈബ്യുണല്‍ തള്ളി

ന്യൂഡല്‍ഹി| Last Modified വ്യാഴം, 17 ജൂലൈ 2014 (15:23 IST)
വിഴിഞ്ഞം കേസ് പരിഗണിക്കുന്നതിന് കേന്ദ്ര ഹരിത ട്രൈബ്യൂണലിന് അധികാരമില്ലെന്ന ഹര്‍ജി ഡല്‍ഹി ഹരിത ട്രൈബ്യുണല്‍ തള്ളി. വിഴിഞ്ഞം തുറമുഖ കമ്പനി നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.

ഇതോടൊപ്പം ചെന്നൈ ബെഞ്ചിലെ എല്ലാ കേസുകളും ഡല്‍ഹി ബെഞ്ചിലേക്ക് മാറ്റാനും ഉത്തരവായി. ഇതോടെ വിഴിഞ്ഞം പദ്ധതി വൈകാനുള്ള സാധ്യതയേറി.

ആഗസ്റ്റ് 24 മുതല്‍ കേസുകള്‍ ഹരിത ട്രൈബ്യൂണല്‍ വീണ്ടും പരിഗണിക്കും. പാരിസ്ഥിതികാനുമതി ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കാന്‍ ഹരിത ട്രൈബ്യൂണലിന് അധികാരമുണ്ടെന്നും ഡല്‍ഹി ഹരിത ട്രൈബ്യുണല്‍ വ്യക്തമാക്കി. ജസ്റ്റിസ് സ്വതന്ത്രകുമാര്‍ അധ്യക്ഷനായ ബെഞ്ചിന്‍േറതാണ് ഉത്തരവ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :