1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Vinesh phogat may join in politics

വിനേഷ് ഇനി തിരെഞ്ഞെടുപ്പ് ഗോദയിലേക്കോ? താരത്തിന് പിന്നാലെ രാഷ്ട്രീയ പാർട്ടികൾ

Vinesh Phogat
വരാനിരിക്കുന്ന ഹരിയാന നിയമസഭാ തിരെഞ്ഞെടുപ്പില്‍ ഗുസ്തി താരം വിനേഷ് ഫോഗാട്ട് മത്സരിച്ചേക്കുമെന്ന് സൂചന. സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് വിനേഷ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ വിനേഷിനെ തങ്ങളുടെ പാളയത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. 
 
ഒളിമ്പിക്‌സ് ഫൈനല്‍ മത്സരത്തില്‍ 100 ഗ്രാം അമിതഭാരത്തിനെ തുടര്‍ന്ന് അയോഗ്യയാക്കപ്പെട്ട താരത്തിന് സ്വര്‍ണമെഡല്‍ നേടാനുള്ള അവസരം നഷ്ടമായിരുന്നു. ശനിയാഴ്ച ദില്ലിയില്‍ തിരിച്ചെത്തിയ വിനേഷിന് ജന്മനാടായ ബലാലിയിലും സോനിപയിലും ഉജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്. ഞങ്ങളുടെ പോരാട്ടം അവസാനിച്ചിട്ടില്ല. പോരാട്ടം തുടരും. സത്യം വിജയിക്കണമെന്ന് ദൈവത്തിനോട് പ്രാര്‍ഥിക്കുന്നുവെന്ന് വിനേഷ് മാധ്യമ പ്രവര്‍ത്തകരോട് ശനിയാഴ്ച പറഞ്ഞു. അതേസമയം വിനേഷിന്റെ വിരമിക്കല്‍ തീരുമാനം പിന്‍വലിപ്പിക്കാന്‍ ശ്രമിക്കുമെന്ന് അമ്മാവനും ഗുരുവുമായ മഹാവീര്‍ സിംഗ് പറഞ്ഞു.
 
അടുത്ത ലേഖനം
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കോട്ടയം, ആലപ്പുഴ വഴിയുള്ള തീവണ്ടി ഗതാഗതം തടസപ്പെട്ടു