നിര്‍മ്മാണത്തിലിരുന്ന ഷോപ്പിങ് മാളിന്റെ ചുമർ തകർന്ന് ഏഴ് തൊഴിലാളികൾ മരിച്ചു

ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ നിർമാണത്തിലിരുന്ന ഷോപ്പിങ് മാളിന്‍റെ ചുമർ തകർന്ന് ഏഴ് തൊഴിലാളികൾ മരിച്ചു

വിജയവാഡ, അപകടം, മരണം vijayavada, accident, death
വിജയവാഡ| സജിത്ത്| Last Modified ഞായര്‍, 15 മെയ് 2016 (10:28 IST)
ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ നിർമാണത്തിലിരുന്ന ഷോപ്പിങ് മാളിന്‍റെ ചുമർ തകർന്ന് ഏഴ് തൊഴിലാളികൾ മരിച്ചു. ആന്ധ്രാ പ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം നടന്നത്. മണ്ണിനടിയിൽ കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തി.

ഭൂനിരപ്പിൽ നിന്ന് 30 അടി താഴ്ചയില്‍ കെട്ടിടത്തിന് വേണ്ടി കുഴിയെടുക്കുന്നതിനിടെയാണ് സമീപത്തെ ഭിത്തി തകര്‍ന്ന് വീണത്. മണ്ണിടിച്ചിലിനെ തുടർന്ന് എട്ട് തൊഴിലാളികൾ കുടുങ്ങുകയായിരുന്നു. അപകടത്തില്‍ തൊഴിലാളികളെല്ലാം മണ്ണിനടിയില്‍ കുടുങ്ങിപ്പോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവസ്ഥലത്തേക്ക് ദ്രുതഗതിയില്‍ എല്ലാ സഹായവും എത്തിക്കാന്‍ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പൊലീസിന് നിര്‍ദേശം നല്‍കി. ആന്ധ്രാ നിയമസഭാ സ്പീക്കർ കൊഡെല ശിവപ്രസാദ റാവു, എം.എൽ.എമാരായ അൽപാട്ടി രാജേന്ദ്ര പ്രസാദ്, എൻ. ആനന്ദ് ബാബു, ജില്ലാ കലക്ടർ കാന്തിലാൽ ദാൻഡെ എന്നിവർ സംഭവ സ്ഥലത്തെത്തി. സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :