മുംബൈ|
VISHNU N L|
Last Modified ചൊവ്വ, 8 സെപ്‌റ്റംബര്‍ 2015 (15:51 IST)
ഹിന്ദു ജനസംഖ്യ കുറഞ്ഞു എന്ന സെന്‍സസ് റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് രാജ്യത്ത് കുട്ടികളില്ലാത്ത ഹിന്ദു ദമ്പതികളെ സഹായിക്കാനായി വിശ്വഹിന്ദു പരിഷത് (വിഎച്ച്‌പി) രംഗത്ത്. ഇവര്‍ക്ക് ആവശ്യമായ വൈദ്യ സഹായം ലഭ്യമാക്കാനായി ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍ അവതരിപ്പിക്കാനാണ് വിഎച്ച്‌പിയുടെ തീരുമാനം. ഈ നമ്പരിലൂടെ സംഘടനയുമായി ബന്ധപ്പെടുന്ന ഹിന്ദു ദമ്പതികള്‍ക്ക് അത്യാധുനിക വൈദ്യസഹായം സംഘടന ലഭ്യമാക്കും.
നാസിക്കില്‍ കുംഭമേളയില്‍ പങ്കെടുക്കാനെത്തിയ വിഎച്ച്‌പി നേതാവ് പ്രവീണ്‍ തൊഗാഡിയ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ടെസ്‌റ്റ് റ്റ്യൂബ് ശിശു അടക്കമുളള വൈദ്യസഹായം സംഘടനയുടെ വകയായി നല്‍കുമെന്നും തൊഗാഡിയ പറഞ്ഞു. ഹെല്‍പ്പ്‌ലൈനിലൂടെ കുട്ടികളില്ലാത്ത വൈദ്യസഹായമെത്തിക്കാനാവും സംഘടനയുടെ ശ്രമമെന്ന്
അദ്ദേഹം പറഞ്ഞു.
ഹിന്ദു ജനസംഖ്യയില്‍ 7.5 ശതമാനം വര്‍ധന രേഖപ്പെടുത്തിയപ്പോള്‍ മുസ്ലീം ജനസംഖ്യയില്‍ 24 ശതമാനം വര്‍ധന രേഖപ്പെടുത്തിയെന്ന് ചൂണ്ടിക്കാണിക്കുന്ന വിഎച്ച്‌പി നേതാക്കള്‍ ന്യൂനപക്ഷ സമുദായം ജനസംഖ്യാ നിയന്ത്രണത്തിന് യാതൊന്നും ചെയ്യുന്നില്ല എന്നും കുറ്റപ്പെടുത്തി.