ഉത്തരാഖണ്ഡ് ഹരീഷ് റാവത്തിന് തന്നെ: വിശ്വാസവോട്ട് നേടി; ഒരു ബിജെപി എംഎല്‍എയും കോണ്‍ഗ്രസ് സര്‍ക്കാരിന് അനുകൂലമായി കൈ പൊക്കി

ഉത്തരാഖണ്ഡ് ഹരീഷ് റാവത്തിന് തന്നെ: വിശ്വാസവോട്ട് നേടി; ഒരു ബിജെപി എംഎല്‍എയും കോണ്‍ഗ്രസ് സര്‍ക്കാരിന് അനുകൂലമായി കൈ പൊക്കി

ഉത്തരാഖണ്ഡ്| JOYS JOY| Last Modified ചൊവ്വ, 10 മെയ് 2016 (12:20 IST)
ഉത്തരാഖണ്ഡില്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ ഹരീഷ് റാവത്തിനു വിജയം. സര്‍ക്കാരിന് അനുകൂലമായി 34 വോട്ട് ലഭിച്ചു. ബി ജെ പിക്ക് 28 വോട്ടുകള്‍ മാത്രമാണ്
നേടാനായത്. ഒരു ബി ജെ പി എം എല്‍ എ കോണ്‍ഗ്രസിന് വോട്ട് ചെയ്തതോടെയാണ് ഹരീഷ് റാവത്ത് സര്‍ക്കാരിന് 34 എം എല്‍ എമാരുടെ പിന്തുണ ലഭിച്ചത്.

ഒമ്പതുപേര്‍ അയോഗ്യരാക്കപ്പെട്ട നിയമസഭയില്‍ നിലവില്‍ ഉണ്ടായിരുന്ന അംഗങ്ങളുടെ എണ്ണം, നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആംഗ്ലോ ഇന്ത്യന്‍ എം എല്‍ എ ആര്‍ വി ഗാര്‍ഡ്‌നറെയും കൂടി ഉള്‍പ്പെടുത്തി 62 ആയിരുന്നു. 27 അംഗങ്ങള്‍
ഉണ്ടായിരുന്ന കോണ്‍ഗ്രസിന് ആറ് പി ഡി എഫ് എം എല്‍ എമാരുടെ പിന്തുണ കൂടി ലഭിച്ചിരുന്നു. കൂടാതെ, ഒരു ബി ജെ പി എം എല്‍ എയും കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണച്ചു.

ഇതോടെയാണ് കേവലഭൂരിപക്ഷത്തിന് 31 എം എല്‍ എമാര്‍ മാത്രം ആവശ്യമുള്ള സ്ഥാനത്ത് 34 എം എല്‍ എമാരുടെ പിന്തുണ ഹരീഷ് റാവത്ത് സര്‍ക്കാരിന് ലഭിച്ചത്. പുറത്താക്കപ്പെട്ട ഒമ്പത് എം എല്‍ എമാര്‍ക്ക് ഇന്ന് വോട്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. അയോഗ്യരാക്കപ്പെട്ട എം എല്‍ എമാര്‍ തിങ്കളാഴ്ച ഉത്തരാഖണ്ഡ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നെങ്കിലും ഹൈക്കോടതി ഹര്‍ജി തള്ളിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :