അഭിറാം മനോഹർ|
Last Modified ഞായര്‍, 5 ജൂലൈ 2020 (10:25 IST)
ഡൽഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തിസംഘർഷത്തിൽ
അമേരിക്ക ഇടപ്പെട്ടതായി സൂചന. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപയോ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറെ ടെലിഫോണിലൂടെ ബന്ധപ്പെട്ട് വിഷയം ചർച്ച ചെയ്‌തുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ചർച്ചയുടെ വിശദാംശങ്ങൾ ഇരുരാജ്യങളും പുറത്തുവിട്ടിട്ടില്ല.
അതേസമയം പ്രധാനമന്ത്രിയുടെ ലഡാക്ക് സന്ദർശനത്തിന് പിന്നാലെ ചൈനീസ് അതിർത്തിയിൽ
ഇന്ത്യ സുരക്ഷ ശക്തമാക്കി.ഗൽവാൻ താഴ്വരയിലുണ്ടായ സംഘർഷത്തിൽ ഇരുപത് സൈനികർ വീരമൃത്യു വരിച്ചതിന് പിന്നാലെ രാജ്യത്താകെ ചൈനീസ് വിരുദ്ധവികാരം ശക്തമായി നിലനിൽക്കുകയാണ്.ചൈനീസ് അതിക്രമത്തിന് പിന്നാലെ വ്യക്തി വിവരങ്ങൾ ചോർത്തുന്നുവെന്നാരോപിച്ച് നേരത്തെ 59 ചൈനീസ് ആപ്പുകളുടെ പ്രവർത്തനം ഇന്ത്യ നിരോധിച്ചിരുന്നു.