ഹൈദരാബാദ്|
VISHNU N L|
Last Modified വ്യാഴം, 23 ജൂലൈ 2015 (10:59 IST)
രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന യുറേനിയത്തിനേക്കാള്‍ ഗുണമേന്മ ഏറിയ യുറേനിയം നിക്ഷേപം ആന്ധ്രയിലെ ശ്രീശൈലം വനത്തില്‍ കണ്ടെത്തി. ചെന്നകേശവലു ഗുട്ട, പദ്ര എന്നിവിടങ്ങളിലാണ് മുന്തിയ ഇനം യുറേനിയത്തിന്റെ സാന്നിധ്യം കണ്ടെത്താനായത്. ആറ്റമിക് മിനറല്‍സ് ഡയറക്‌ടറേറ്റും (എഎംഡി) ഒസ്‌മാനിയ സര്‍വകലാശാലയും ചേര്‍ന്ന് നടത്തിയ പര്യവേക്ഷണത്തിലാണ് രാജ്യത്തിജ്റ്റെ ആണവ പ്രതീക്ഷകള്‍ക്ക് മിഴിവേകുന്ന കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്.
നേരത്തെ എഎംഡി നടത്തിയ ഗവേഷണങ്ങളില്‍ തെലങ്കാനയിലെ മെഹ്‌ബൂബ നഗര്‍, കരിം നഗര്‍, നല്‍ഗൊണ്ട എന്നിവിടങ്ങളിലും ആന്ധ്രയിലെ ഗുണ്ടൂര്‍, കഡപ്പ ജില്ലകളിലും യുറേനിയത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. രാജ്യത്തെ യുറേനിയം നിക്ഷേപത്തിന്റെ 25 ശതമാനവും ആന്ധ്രയിലും തെലുങ്കാനയിലുമാണ്. ആന്ധ്രയില്‍ ഏകദേശം അഞ്ച് ലക്ഷം ടണ്ണും തെലങ്കാനയില്‍ ഏകദേശം ഒരു ലക്ഷം ടണ്ണും യുറേനിയമുണ്ടെന്നാണ് കണക്കാക്കുന്നത്.