മിനിബസ് മറിഞ്ഞ് 14 മരണം; നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്

യുപിയിൽ മിനിബസ് കനാലിലേക്കു മറിഞ്ഞ് 14 മരണം

ഇറ്റാ| സജിത്ത്| Last Modified വെള്ളി, 5 മെയ് 2017 (11:02 IST)
മിനിബസ് കനാലിലേക്കു മറിഞ്ഞ് പതിനാല് മരണം. ഇരുപത്തിനാലിലേറെ പേര്‍ക്ക് പരുക്കേറ്റു. ഉത്തർപ്രദേശിലെ ഇറ്റാ ജില്ലയിലാണ് ദാരുണമായ ഈ സംഭവം നടന്നത്. ആഗ്രയിലെ സക്രൗലി ഗ്രാമത്തിൽനിന്നു തിരിച്ചെത്തിയ മിനി ബസാണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

ഡ്രൈവർ ഉറങ്ങിയതാണെന്നാണ് പ്രാഥമിക നിഗമനം. ഇതേതുടര്‍ന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും കനാലിലേക്ക് മറിയുകയുമായിരുന്നു. പരുക്കേറ്റവരെ ജാലേശ്വറിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :