പതിനെട്ടുകാരിയെ കൂട്ടബലാത്സംഗം ചെയ്തു, അച്ഛനെ പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; ബിജെപി എം എല്‍ എയ്ക്കെതിരെ പീ‍ഡനക്കേസ്

കീഴടങ്കില്ല, ബിജെപിയുടെ അച്ചടക്കമുള്ള പ്രവര്‍ത്തകനാണ് താനെന്ന് യോഗിയുടെ ‘വിശ്വസ്തന്‍‘ സെങ്കര്‍

അപര്‍ണ| Last Modified വ്യാഴം, 12 ഏപ്രില്‍ 2018 (10:21 IST)
ലക്നൌവില്‍ പതിനെട്ടുകാരിയെ കൂട്ടമാനഭംഗം ചെയ്യുകയും യുവതിയുടെ അച്ഛനെ പൊലീസ് കസ്റ്റഡിയിൽ മർദിച്ചുകൊലപ്പെടുത്തുകയും ചെയ്ത കേസില്‍ ബിജെപി ബങ്കർമൗ എംഎൽഎ കുൽദീപ് സിങ് സെങ്കറിനെതിരെ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ്. യുപി പൊലീസാണ് ഇയാള്‍ക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്.

എംഎൽഎയ്ക്ക് എതിരായ രണ്ടു കേസുകളും സിബിഐയ്ക്കു കൈമാറി. മാനഭംഗക്കേസിൽ എംഎൽ‌എയും പാർട്ടിയും പ്രതിരോധത്തിലാകുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. എം എല്‍ എയെ യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിനിടെയാണു നിർണായക തീരുമാനവുമായി യോഗി ആദിത്യനാഥ് സർക്കാർ രംഗത്തെത്തിയത്.

ഐപിസി, പോക്സോ വകുപ്പുകളാണ് എംഎല്‍എക്കെതിരെ ചുമത്തിയിട്ടുള്ളത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും കീഴടങ്ങാൻ തയ്യാറല്ലെന്ന് എം എല്‍ എ അറിയിച്ചു. എം എല്‍ എയ്ക്കെതിരായി നേരത്തേ തന്നെ കേസെടുത്തിരുന്നെങ്കില്‍ പെണ്‍കുട്ടിയുടെ പിതാവ് ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നുവെന്ന് യുവതിയുടെ കുടുംബം പറഞ്ഞു.

സംഭവം അന്വേഷിച്ചു സംസ്ഥാന സർക്കാരിനു റിപ്പോർട്ട് നൽകാൻ ലക്നൗ സോൺ എഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. ബിജെപിയുടെ അച്ചടക്കമുള്ളൊരു പ്രവർത്തകനാണു താനെന്നായിരുന്നു സെങ്കര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :