1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Union Cabinet Shuffle Harsh Vardhan Resign

കോവിഡ് പ്രതിസന്ധിക്കിടെ ഇനി പുതിയ ആരോഗ്യമന്ത്രി !

Harsh Vardhan
അടിമുടി മാറ്റങ്ങളുമായി കേന്ദ്രമന്ത്രിസഭാ പുനഃസംഘടന. ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ ഉള്‍പ്പെടെയുള്ളവര്‍ രാജിവച്ചു. കോവിഡ് പ്രതിസന്ധിക്കിടെ പുതിയ ആരോഗ്യമന്ത്രിയെ നിയോഗിക്കാനാണ് കേന്ദ്ര തീരുമാനം. കോവിഡ് പ്രതിരോധത്തിലെ വീഴ്ചയാണ് ഹര്‍ഷവര്‍ധന്റെ സ്ഥാനനഷ്ടത്തിന് കാരണമായതെന്നാണ് സൂചന. ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേയും രാജിവെച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാല്‍, തൊഴില്‍ മന്ത്രി സന്തോഷ് ഗംഗ്വാര്‍, രാസവളം വകുപ്പുമന്ത്രി സദാനന്ദ ഗൗഡ, വനിതാ ശിശുക്ഷേമ വകുപ്പു സഹമന്ത്രി ദേബശ്രീ ചൗധരി, ഭക്ഷ്യ-പൊതുവിതരണ വകുപ്പു സഹമന്ത്രി റാവുസാഹേബ് ദാന്‍വേ പട്ടേലും രാജി സമര്‍പ്പിച്ചിട്ടുണ്ട്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ജഡ്‌ജിക്കെതിരെ ആക്ഷേപം, മമത ബാനർജിക്ക് അഞ്ചു ലക്ഷം രൂപ പിഴ