പൊതുബജറ്റ്: മുതിര്‍ന്ന പൗരന്മാര്‍ക്കായി പെന്‍ഷന്‍ പദ്ധതി

പൊതുബജറ്റ്, യൂണിയന്‍ ബജറ്റ്, പൊതു ബഡ്‌ജറ്റ്, യൂണിയന്‍ ബഡ്‌ജറ്റ്, ബജറ്റ്, ബഡ്‌ജറ്റ്, അരുണ്‍ ജയ്‌റ്റ്‌ലി, നരേന്ദ്ര മോഡി
ന്യൂഡല്‍ഹി| jibin| Last Modified ശനി, 28 ഫെബ്രുവരി 2015 (11:37 IST)
നരേന്ദ്ര മോഡി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജ‌റ്റ് ധനകാര്യ മന്ത്രി അരുൺ ജയ്‌റ്റ്ലി ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചു. അടല്‍ പന്‍ഷന്‍ യോജന എന്ന പേരില്‍ ‍മുതിര്‍ന്ന പൗരന്മാര്‍ക്കായി പെന്‍ഷന്‍ പദ്ധതി ആരംഭിക്കുമെന്നും. പ്രതിവര്‍ഷം 12 രൂപ പ്രീമിയം അടിസ്ഥാനത്തില്‍ സുരക്ഷാ ബീമ യോജനയില്‍പ്പെടുത്തി അപകട ഇന്‍ഷ്വറന്‍സ് പദ്ധതി രാജ്യത്ത് നടപ്പിലാക്കുമെന്നും ജയ്‌റ്റ്ലി വ്യക്തമാക്കി.

വരുന്ന സാമ്പത്തിക വര്‍ഷം സംസ്ഥാനങ്ങളുടെ വിഹിതമായി 5.28 ലക്ഷം കോടി രൂപ നല്‍കാനും. ധനക്കമ്മി ജിഡിപിയുടെ മൂന്നു ശതമാനമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇതു രണ്ടു വര്‍ഷത്തിനകം സാധ്യമാക്കും. നടപ്പു വര്‍ഷം 7.4 ശതമാനമാണു ജിഡിപി പ്രതീക്ഷിക്കുന്നതെന്നും അരുൺ ജയ്‌റ്റ്ലി ഇന്ന് പാർലമെന്റിൽ പറഞ്ഞു. 2 022 ഓടെ രാജ്യത്ത് എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യം പ്രാപ്തമാക്കുമെന്നും. വൈദ്യുതി എത്താത്ത എല്ലാ ഗ്രാമങ്ങളിലും 2020 ഓടെ വൈദ്യുതി എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :