പാക് വെടിവെപ്പ്: ജമ്മുകശ്മീരില്‍ രണ്ടുപേര്‍ മരിച്ചു, അ‍ഞ്ച് പേര്‍ക്ക് പരിക്ക്

അതിർത്തി ഗ്രാമങ്ങൾ ലക്ഷ്യമിട്ട് പാക്ക് വെടിവയ്പ്

jammu kashmir,	srinagar,	india,	pakistan,	army,	cease fire,	death,	boy, injury,	ജമ്മു കശ്മീര്‍,	ശ്രീനഗര്‍,	ഇന്ത്യ,	പാകിസ്താന്‍,	സൈന്യം,	വെടിനിര്‍ത്തല്‍,	ആണ്‍കുട്ടി, പരിക്ക്
ശ്രീനഗർ| സജിത്ത്| Last Modified തിങ്കള്‍, 2 ഒക്‌ടോബര്‍ 2017 (11:49 IST)
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ജമ്മു കാഷ്മീരിലെ പുഞ്ച് ജില്ലയിൽ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിൽ രണ്ട് മരണം. പത്ത് വയസുകാരനും മറ്റൊരു പെണ്‍കുട്ടിയുമാണ് മരിച്ചതെന്നാണ് ഒരു പ്രമുഖ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. വെടിവെയ്പ്പില്‍ അഞ്ച് ഗ്രാമീണര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

തിങ്കളാഴ്ച രാവിലെ 6.50 ഓടെയാണ് പാക് സൈന്യം ശക്തമായ വെടിവെപ്പും ഷെല്ലാക്രമണവും നടത്തിയത്. ആക്രമണം മൂന്നു മണിക്കൂറോളം നീണ്ടുനിന്നു. ഒരു തരത്തിലുള്ള പ്രകോപനവും കൂടാതെയാണ് പാക്കിസ്ഥാൻ ഇന്ത്യൻ പോസ്റ്റുകൾക്കു നേരെ ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :