തന്നേക്കാള്‍ ഇരട്ടി വലുപ്പമുള്ള മ്ലാവിനെ പെരുമ്പാമ്പ് വിഴുങ്ങി; മ്ലാവ് ദഹിക്കുന്നതും കാത്ത് അധികൃതര്‍ പെരുമ്പാമ്പിന് കാവലിരിക്കുന്നു

തന്നേക്കാള്‍ ഇരട്ടി വലുപ്പമുള്ള മ്ലാവിനെ പെരുമ്പാമ്പ് വിഴുങ്ങി

ജുനഗഡ്| Last Modified ബുധന്‍, 21 സെപ്‌റ്റംബര്‍ 2016 (15:47 IST)
തന്നേക്കാള്‍ ഇരട്ടി വലുപ്പമുള്ള മ്ലാവിനെ പെരുമ്പാമ്പ് വിഴുങ്ങി. ഗുജറാത്തിലെ ജുനഗഡ് വന്യജീവി സങ്കേതത്തിലാണ് സംഭവം. 20 അടി നീളമുള്ള പെരുമ്പാമ്പ് ആണ് ഇരട്ടിവലുപ്പമുള്ള മ്ലാവിനെ വിഴുങ്ങിയത്. ഗുജറാത്തിലെ ജുനഗഡ് വന്യജീവി സങ്കേതത്തില്‍ ഉണ്ടായ സംഭവം അധികൃതര്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു.

നിരവധി പെരുമ്പാമ്പുകളാണ് വന്യജീവിസങ്കേതത്തില്‍ ഉള്ളത്. മ്ലാവിനെ പെരുമ്പാമ്പ് വിഴുങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട കര്‍ഷകന്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന്, അധികൃതര്‍ റെസ്ക്യൂ ടീമിനെ അയയ്ക്കുകയായിരുന്നു. എന്നാല്‍, ഇവര്‍ സ്ഥലത്ത് എത്തിയപ്പോഴേക്കും മ്ലാവിനെ പെരുമ്പാമ്പ് പൂര്‍ണമായും വിഴുങ്ങിയിരുന്നു.

പാമ്പിനെ അധികൃതര്‍ സൂക്ഷിച്ചിരിക്കുകയാണ്. മ്ലാവ് പൂർണമായും ദഹിച്ചു എന്നുറപ്പാക്കിയ ശേഷം പാമ്പിനെ കാട്ടിലേക്കയക്ക‍ുമെന്ന് അധികൃതര്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :