ട്രെയിന്‍ പാളം തെറ്റി; ദുരന്തത്തില്‍ നിന്ന് കഷ്‌ടിച്ച് രക്ഷപ്പെട്ടു

ആസാമില്‍ ട്രെയിന്‍ പാളം തെറ്റി , പാളം തെറ്റി
ഗോഹട്ടി| jibin| Last Updated: ശനി, 23 മെയ് 2015 (10:19 IST)
ആസാമിലെ കൊക്രജാറില്‍ ട്രെയിന്‍ പാളം തെറ്റി. അപകടത്തില്‍ എഞ്ചിന്‍ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്ക് പരുക്കേറ്റു. ആളപയമുണ്ടോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കൊക്രജാറിലെ ബസുഗാവിലാണ് അപകടം ഉണ്ടായത്. ശനിയാഴ്ച രാവിലെ ഗോഹട്ടി -സിഫുഗ് എക്സ്പ്രസ് ട്രെയിനാണ് പാളം തെറ്റിയത്.

പാലം കടക്കുമ്പോള്‍ ട്രെയിന്‍ പാളം തെറ്റുകയായിരുന്നു. നാലു ബോഗികളാണ് പാളം തെറ്റിയത്. രണ്ടു ബോഗികള്‍ പാലത്തില്‍ താഴേയ്ക്ക് തൂങ്ങിയ നിലയിലാണ്. മറ്റു രണ്ടു ബോഗികള്‍ കൂട്ടിയിടിച്ച് ഉയര്‍ന്നു നില്‍ക്കുകയുമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :