പാട്‌ന|
jibin|
Last Modified ശനി, 3 ജനുവരി 2015 (16:51 IST)
അയല്‍ക്കാരന്റെ പുരയിടത്തില്‍ മലവിസര്‍ജനം നടത്തിയതിന് യുവതിയുടെ നാക്ക് അയല്‍വാസി മുറിച്ചുമാറ്റി. ബീഹാറിലെ വൈശാലി ജില്ലയില്‍ വെള്ളിയാഴ്‌ചയാണ് സംഭവം നടന്നത്.
വീട്ടില്‍ സ്വന്തമായി ശൗചാലയം ഇല്ലാത്തതിനെ തുടര്‍ന്നാണ് കുസുമാ ദേവിയെന്ന സ്‌ത്രീ അയല്‍ക്കാരന്റെ പുരയിടത്തില്‍ മലവിസര്‍ജനം നടത്തിയത്. സംഭവമറിഞ്ഞെത്തിയ അയല്‍ക്കാരനായ ഭാഗവത് പസ്‌വാന്‍ യുവതിയെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ് അവശയായ യുവതിയുടെ നാക്കിന്റെ പകുതി ഭാഗം ഇയാള്‍ മുറിച്ച് മാറ്റുകയായിരുന്നു.
കുസുമത്തിന്റെ ഭര്‍ത്താവിന്റെ പരാതിയില്‍ അയല്‍വാസിക്കെതിരെ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ സംഭവങ്ങള്‍ക്ക് പിന്നില്‍ രണ്ട് കുടുംബങ്ങളും തമ്മിലുള്ള വഴക്കും വൈരാഗ്യവുമാണെന്നാണ് പൊലീസ് പറയുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.