‘ഇനിമുതല്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല’; അഹിന്ദുക്കളായ ജീവനക്കാരെ മാറ്റാനൊരുങ്ങി തിരുപ്പതി ബാലാജി ക്ഷേത്ര ട്രസ്റ്റ്

തിരുപ്പതി ദേവസ്ഥാനം അഹിന്ദു ജീവനക്കാരെ മാറ്റുന്നു

Tirumala Tirupati Devasthanam , Temple board , Tirupati Devasthanam , Tirupati , Tirumala Tirupati , തിരുപ്പതി ദേവസ്ഥാനം , ബാലജി , തിരുപ്പതി ക്ഷേത്രം , തിരുമല
തിരുമല| സജിത്ത്| Last Modified തിങ്കള്‍, 8 ജനുവരി 2018 (08:45 IST)
ക്ഷേത്രവുമായി ബന്ധപ്പെട്ട ജോലിയിൽ നിന്ന് അഹിന്ദുക്കളായ ജീവനക്കാരെ മാറ്റാനൊരുങ്ങി തിരുപ്പതി ദേവസ്ഥാനം. നാല്‍പ്പതിലേറെ ജീവനക്കാരെയാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട ജോലികളില്‍ നിന്നും മാറ്റാന്‍ അധികൃതര്‍ തീരുമാനമെടുത്തിരിക്കുന്നത്. ഇക്കാര്യവുമായി ബന്ധപ്പെട്ട് ജീവനക്കാരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവരെ തുല്യമായ സേവന വേതനവ്യവസ്ഥകളിൽ മറ്റു സർക്കാർ വകുപ്പുകളിലേക്ക് മാറ്റി നിയമിക്കുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. 1989 വരെ തിരുപ്പതിയില്‍ ജീവനക്കാരെ നിയമിക്കുന്നില്‍ ഇത്തരത്തിലുള്ളാ ഒരു നിയന്ത്രണങ്ങളുണ്ടായിരുന്നില്ല. എന്നാല്‍ 2007 ശേഷമാണ് അനദ്ധ്യാപക തസ്തികകളിലേക്ക് മാത്രം അഹിന്ദുക്കളെ നിയമിക്കാമെന്ന് ഭേദഗതി നിലവില്‍ വന്നത്. എന്നാല്‍ പിന്നീട് ഈ തസ്തിക ഹിന്ദുക്കള്‍ക്ക് മാത്രമായി ചുരുക്കുകയും ചെയ്തു.

തിരുപ്പതി ദേവനില്‍(ബാലാജി) വിശ്വസിക്കുന്നുവെന്ന് ഒപ്പിട്ടു നല്‍കുന്നവര്‍ക്ക് മാത്രമേ തിരുപ്പതി ദേവസ്വം ജോലി നല്‍കുന്നുള്ളു. കേന്ദ്ര വിജിലന്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം തിരുപ്പതിയില്‍ വിവിധ വിഭാഗങ്ങളിലായി സ്ത്രീകളടക്കം 44 അഹിന്ദു ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ഇതിൽ 39 പേർ 1989 നും 2007 നും ഇടയിൽ ജോലിയിൽ പ്രവേശിച്ചവരുമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :