1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Three die in bihar after consuming spurious liguor

വ്യാജ മദ്യം കുടിച്ച് ബീഹാറില്‍ മൂന്ന് മരണം; ഈ വര്‍ഷം ഇതുവരെ മരിച്ചത് 70 പേര്‍

Bihar
വ്യാജ മദ്യം കുടിച്ച് ബീഹാറില്‍ മൂന്ന് മരണം. ബീഹാര്‍ ഗോപാല്‍ഗഞ്ചിലാണ് സംഭവം. ഇവരുടെ പോസ്റ്റുമോര്‍ട്ടത്തിലാണ് മരണകാരണം തെളിഞ്ഞത്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് മുസാഫര്‍പൂരില്‍ സമാനമായ രീതിയില്‍ എട്ടുപേര്‍ മരണപ്പെടുകയും നിരവധിപേര്‍ രോഗബാധിതരാകുകയും ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് പ്രാദേശിക പഞ്ചായത്ത് സമിതിയില്‍ അംഗങ്ങളായ രണ്ടുപേരെ അറസ്റ്റുചെയ്തതായി പൊലീസ് അറിയിച്ചു. 
 
ഈ വര്‍ഷം ജനുവരിമുതല്‍ ഒക്ടോബര്‍ വരെ 70 പേരാണ് സംസ്ഥാനത്ത് വ്യാജമദ്യം കുടിച്ച് മരണപ്പെട്ടത്. വെസ്റ്റ് ചമ്പാരന്‍, നവാഡ, മുസാഫര്‍പുര്‍, സിവാന്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ മരണം.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ആദ്യദിവസം സ്‌കൂളിലെത്തിയത് 80 ശതമാനം കുട്ടികള്‍